ഡോണൾഡ് ട്രംപ്  എപി
India

'ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കില്‍ ട്രംപിന് ഇങ്ങനെയൊരു ഗതി വരാന്‍ അനുവദിക്കുമായിരുന്നില്ല'; ട്രോളുമായി അഭിജിത് ദീപ്‌കെ

അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത തിരിച്ചടിയില്‍ ട്രംപിനെതിരെ ട്രോളുമായി കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്‌കെ. ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കില്‍ ട്രംപിന് ഈ ഗതി വരില്ലായിരുന്നു എന്നാണ് ദീപ്‌കെ പരിഹസിച്ചത്. ട്രംപിന് ഇങ്ങനെയൊന്ന് സംഭവിക്കാന്‍ ഗ്യാനേഷ് കുമാര്‍ അനുവദിക്കില്ലായിരുന്നു. അഭിജിത് ദീപ്‌കെ എക്‌സില്‍ കുറിച്ചു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും, വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ വെട്ടിമാറ്റിയതിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ ഇന്ത്യയില്‍ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും വേണ്ടി ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നുണ്ട്.

അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് ഡമോക്രാറ്റുകള്‍ പിടിച്ചെടുത്തത്. ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി അടക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒട്ടേറെ പ്രമുഖര്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ട്രംപിന്റെ ഭരണശൈലിക്കുള്ള കനത്ത തിരിച്ചടിയായാണ് ഇടക്കാല ഫലം വിലയിരുത്തപ്പെടുന്നത്.

യുഎസ് സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റിക് പാര്‍ട്ടി ആധിപത്യം നേടി. ടെക്‌സസ്, കാന്‍സസ്, സൗത്ത് കരോലിന, ഒഹായോ, നോര്‍ത്ത് കരോലിന, ഐയോവ എന്നീ പരമ്പരാഗത ശക്തികേന്ദ്രങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നഷ്ടമായി. ഇവിടെയെല്ലാം ഡെമോക്രാറ്റുകള്‍ അട്ടിമറി വിജയമാണ് നേടിയത്. 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയില്‍ 243 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് പടയോട്ടത്തിനാണ് അമേരിക്ക സാക്ഷിയായത്.

'Gyanesh Kumar would’ve never let this happen to Trump' Abhijeet Dipke's troll

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഗ്നിവീറുകളില്‍ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തി; 75 ശതമാനം പേര്‍ക്ക് രണ്ടു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കി കേന്ദ്രം

നടിയെ ആക്രമിച്ച കേസ്; ഔദ്യോഗിക രേഖകളിലില്ലാത്ത പരാമർശങ്ങൾ എങ്ങനെ നീക്കം ചെയ്യുമെന്ന് ഹൈക്കോടതി

'മമിതയ്ക്ക് മാത്രമുള്ളൊരു ഊർജമുണ്ട്, ഒട്ടും ബോറടിപ്പിക്കാതെ ആ കഥാപാത്രത്തെ ചെയ്തിട്ടുമുണ്ട്'; മേഘ്ന രാജ്

‘സീതയെ അവതരിപ്പിക്കാൻ ഞാൻ അർഹയാണോ എന്ന് അറിയില്ല’; സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനം വകുപ്പ് അംബാസഡര്‍മാര്‍, ഉത്തരവിറങ്ങി