ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
India

'ഇവരോടു ചോദിക്കൂ, മറ്റാരേക്കാളും നന്നായി പറഞ്ഞുതരും'; ഹര്‍ ഘര്‍ തിരംഗ ചിത്രം വൈറല്‍

വീപ്പയില്‍ കയറിനിന്ന് പതാക ഉയര്‍ത്തുന്ന ദമ്പതികളുടെ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ''സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പേരില്‍ എന്തിനാണ് ഇത്രയും ഒച്ചയും ബഹളവുമെന്ന സംശയം നിങ്ങള്‍ക്കുണ്ടോ? ഇവരോടു ചോദിക്കൂ, മറ്റാരേക്കാളും നന്നായി അവര്‍ പറഞ്ഞുതരും'' - ദേശീയ പതാക കെട്ടുന്ന വയോധിക ദമ്പതികളുടെ ചിത്രം പങ്കുവച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര ട്വീറ്ററില്‍ കുറിച്ചതാണിത്. വീപ്പയില്‍ കയറിനിന്ന് പതാക ഉയര്‍ത്തുന്ന ദമ്പതികളുടെ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വാതന്ത്ര്യദിനത്തില്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ ചിത്രങ്ങള്‍ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ദമ്പതികളുടെ ചിത്രത്തിന് വന്‍ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. 

വീപ്പയ്ക്ക് മുകളില്‍ കയറിനിന്നാണ് വയോധിക പതാക കെട്ടുന്നത്. ഒപ്പമുള്ള വയോധികന്‍ താഴെനിന്ന് വീപ്പ മറിയാതെ പിടിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ചിത്രം എവിടെനിനുള്ളതാണെന്നോ ഏത് ദിവസത്തേയാണെന്നോ വ്യക്തമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍