പ്രതീകാത്മക ചിത്രം 
India

ബസില്‍ യുവാക്കളുടെ അശ്ലീലം പറച്ചില്‍, ഡ്രൈവര്‍ നിര്‍ത്തിയില്ല; വാഹനത്തില്‍ നിന്ന് എടുത്തുചാടി പെണ്‍കുട്ടികള്‍

ഉത്തര്‍പ്രദേശില്‍ യുവാക്കളുടെ ശല്യം ചെയ്യലില്‍ പൊറുതിമുട്ടി രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തുച്ചാടി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാക്കളുടെ ശല്യം ചെയ്യലില്‍ പൊറുതിമുട്ടി രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തുചാടി. ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. പന്തിക്കേട് തോന്നിയ പെണ്‍കുട്ടികള്‍ മറ്റൊന്നും ആലോചിക്കാതെ വണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു. ഒരു കുട്ടിയുടെ തലയ്ക്കും പാദത്തിനും അരയ്ക്കുമാണ് പരിക്ക്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്.

ഗ്രേറ്റര്‍ നോയിഡയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബുലന്ദ്ഷാഹറിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് പെണ്‍കുട്ടികള്‍ കയറിയത്. വാഹനത്തിന്റെ നടുവിലാണ് ഇരുവരും ഇരുന്നത്. നിമിഷങ്ങള്‍ക്കകം പെണ്‍കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് മുന്‍വശം ഇരുന്ന് നാലു യുവാക്കള്‍ ഇവരെ നോക്കി അശ്ലീലം പറയാന്‍ തുടങ്ങി. യുവാക്കളുടെ പീഡനം അസഹ്യമായതോടെ, വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. പകരം വാഹനത്തിന്റെ വേഗത കൂട്ടി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഡ്രൈവര്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോകുന്ന വഴിയില്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി ബസ് കാത്തുനിന്ന സ്‌റ്റോപ്പില്‍ പോലും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. ബസ് നിര്‍ത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ വ്യത്യസ്ത റൂട്ടിലൂടെയാണ് വാഹനം പോകുന്നത് എന്നായിരുന്നു ഡ്രൈവറുടെ പ്രതികരണം. 'ഇന്ന് ബസ് എവിടെയും നിര്‍ത്തില്ല. ഇന്ന് സന്തോഷത്തിന്റെ ദിനമാണ്'- എന്നതായിരുന്നു യുവാക്കളുടെ പ്രതികരണം.പന്തിക്കേട് തോന്നിയ വിദ്യാര്‍ഥികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT