സോണിയയുടെ ആത്മകഥ 
India

സോണിയയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകര്‍; നവംബര്‍ 10 ന് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കും

പഴയ കവർ പേജിൽ മാറ്റമില്ലാതെയാണ് ഹാർപ്പർ കോളിൻസ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും. നവംബർ 10 ന് നടക്കുന്ന ചടങ്ങിൽ പുസ്തകം പുറത്തിറക്കുമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു. നേരത്തെ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്മാറിയിരുന്നു.

ഇതേത്തുടർന്നാണ് ഹാർപ്പർ കോളിൻസ് പുസ്തക പ്രസാധനത്തിന് തയ്യാറായത്. പഴയ കവർ പേജിൽ മാറ്റമില്ലാതെയാണ് ഹാർപ്പർ കോളിൻസ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായ സംഭവങ്ങൾ ഇഴചേർത്ത് ആവേശകരമായ കഥ പറയുന്ന അത്ഭുതകരവും സമൃദ്ധവുമായ ഓർമ്മക്കുറിപ്പ്” എന്നാണ് ഹാർപ്പർകോളിൻസ് ഇന്ത്യ പുസ്തകത്തെ വിശേഷിപ്പിച്ചത്.

യുദ്ധാനന്തര വെനെറ്റോയിലെ തന്റെ ബാല്യകാലം, ഇന്ത്യയിലേക്ക് വരാനിടയാക്കിയ പ്രണയം, തന്റെയും കുടുംബത്തിന്റേയും നഷ്ടങ്ങൾ വരെ, തന്റെ അസാധാരണ ജീവിതം ഊഷ്മളതയോടെ പുസ്തകത്തിൽ തുറന്നു പറയുന്നുവെന്ന് ഹാർപ്പർ കോളിൻസ് വ്യക്തമാക്കുന്നു. പുസ്തകത്തിലെ ചില ഭാ​ഗങ്ങളിൽ മാറ്റങ്ങളും ചില ഒഴിവാക്കലുകളും വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സോണിയാ​ഗാന്ധി നിരാകരിച്ചതിനെ തുടര്‍ന്നാണ് പെൻ​ഗ്വിൻ പ്രസാധനത്തിൽ നിന്നും പിന്മാറിയത്.

Harper Collins to publish Sonia Gandhi’s memoir ‘Belonging’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി; പൈലറ്റ് ലഹരി ഉപയോഗിച്ചതായി പരിശോധനാഫലം

മെത്ത കൂടുതൽ കാലം ഉപയോ​ഗിക്കാൻ, ഇതാ കുറച്ചു സിംപിൾ ടിപ്സ്

ചഹലിന്റെ മാജിക്കൽ പന്ത്; സ്റ്റോക്സ് ക്ലീൻ ബൗൾഡ്, വിശ്വസിക്കാനാകാതെ താരം! (വിഡിയോ)

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

'ചില യാത്രകൾ പ്രപഞ്ചം നമുക്കായി ഒരുക്കി വയ്ക്കുന്നതാണ്'; വൈകാരിക കുറിപ്പുമായി തരുൺ മൂർത്തി