പ്രതീകാത്മക ചിത്രം 
India

മൂന്ന് വര്‍ഷം പീഡനം;  മകള്‍ 16ാം വയസില്‍ പ്രസവിച്ചു; അച്ഛന് വധശിക്ഷ

ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി പീഡനവിവരം മുത്തശ്ശിയോട് പറയുകയായിരുന്നു. death sentence for raping minor

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്‌: പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച പിതാവിനു വധശിക്ഷ. ഹരിയാനയിലെ സ്‌പെഷല്‍ പോക്‌സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. പിഴയായി 15,000 രൂപയും ഒടുക്കണം. നഷ്ടപരിഹാരമായി പെണ്‍കുട്ടിക്കു 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. 

അമ്മ മരിച്ച പെണ്‍കുട്ടിയെ മൂന്നു വര്‍ഷം പിതാവ് പീഡിപ്പിച്ചെന്നാണ് കേസ്. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി പീഡനവിവരം മുത്തശ്ശിയോട് പറയുകയായിരുന്നു. 2020 ഒക്ടോബറില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കി. 15 വയസ്സായിരുന്നു ആ സമയത്തു പെണ്‍കുട്ടിയുടെ പ്രായം.

പിന്നീട് 16ാം വയസ്സില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. പരിശോധനയില്‍ കുഞ്ഞിന്റെ ഡിഎന്‍എയ്ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. കുഞ്ഞിനെ നിലവില്‍ ഒരു എന്‍ജിഒ ദത്തെടുത്തിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT