ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ സ്ത്രീയെ രക്ഷിക്കുന്ന ദൃശ്യം 
India

ട്രെയിനില്‍ ഓടിക്കയറാന്‍ യുവതിയുടെ ശ്രമം, പിടിവിട്ട് വീണു; ഒടുവില്‍- വീഡിയോ 

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും എന്നത് റെയില്‍വേ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും എന്നത് റെയില്‍വേ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്. എന്നാല്‍ ധൃതിയില്‍ ചിലര്‍ ഇത് കാര്യമാക്കാതെ അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഓടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന്‍ അപകടത്തില്‍പ്പെടുന്നതും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.

ആര്‍പിഎഫ് ഇന്ത്യയാണ് മുന്നറിയിപ്പോടെ വീഡിയോ പങ്കുവെച്ചത്. മഹാരാഷ്ട്രയിലെ ദഹിസര്‍ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്്‌ഫോമില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്.

പിടിവിട്ട് വീണ സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് കയറ്റി സുരക്ഷാ ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്. പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴുമായിരുന്ന ഘട്ടത്തിലാണ് ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ലാലുഭ സിന്ധ സമയോചിതമായ ഇടപെടല്‍ നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT