ആനകൾക്കുള്ള പ്രത്യേക ക്യാമ്പ്/ ട്വിറ്റർ 
India

ഡോക്ടമാർക്ക് മുന്നിൽ അനുസരണയോടെ കൊമ്പന്മാർ; കയ്യടിച്ച് സോഷ്യൽമീഡിയ

ആനമല കടുവാ സങ്കേതത്തിലെ ഫോറസ്റ്റ് കോഴിക്കമുടി ക്യാമ്പിൽ നിന്നുള്ള കാഴ്‌ച

Author : സമകാലിക മലയാളം ഡെസ്ക്

കാടും നാടും വിറപ്പിക്കുന്ന കൊമ്പന്മാർ ഡോക്ടർമാരുടെ മുന്നിൽ അനുസരണയോടെ കിടക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ. ആനമല കടുവാ സങ്കേതത്തിലെ ഫോറസ്റ്റ് കോഴിക്കമുടി ക്യാമ്പിൽ ആനകൾക്കായി നടത്തിയ തിമിര പരിശോധനക്കിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഐഎഎസ് ഉദ്യോ​ഗസ്ഥ സുപ്രിയ സഹു ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾക്ക് താഴെ ഇതിനോടകം നിരവധി ആളുകളാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഡോക്ടർമാർ പരിശോധിക്കുമ്പോൾ അനുസരണയുള്ള കുട്ടികളെപ്പോലെ അടങ്ങി കിടക്കുന്ന ആനകളുടെ ചിത്രമാണ് സോഷ്യൽ മീഡിയയെ ആകർഷിച്ചത്. ചിത്രങ്ങൾക്കൊപ്പം ആരോഗ്യ പരിശോധനാ ക്യാമ്പിന്റെ പ്രാധാന്യവും സുപ്രിയ സാഹു ട്വീറ്റിലൂടെ പങ്കുവെച്ചു.

ആനകളുടെ ആരോ​ഗ്യ സംരക്ഷണം ലക്ഷ്യം വെച്ചുള്ളതാണ് ഈ സംരംഭമെന്നും സംഘത്തെ അഭിനന്ദിക്കുന്നതായും സുപ്രിയ സാഹു അറിയിച്ചു. വന്യജീവികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഇത്തരം ആരോഗ്യ പരിശോധനാ ക്യാമ്പുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന വനപാലകർക്ക് പ്രത്യേക അഭിനന്ദനങ്ങളെന്നും സോഷ്യൽമീഡിയ പ്രതികരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT