തമിഴ്നാട്ടിലെ മഴയുടെ ദൃശ്യം, ഫയൽ 
India

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതിതീവ്രമഴ, 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത; സ്‌കൂളുകള്‍ക്ക് അവധി

കനത്തമഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വിവിധ ഭാഗങ്ങളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കനത്തമഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വിവിധ ഭാഗങ്ങളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി. കടലൂര്‍, മയിലാടുതുറൈ, വില്ലുപുരം എന്നി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ആണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കനത്തമഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെങ്കല്‍പട്ട്, കാഞ്ചീപുരം, വില്ലുപുരം, കടലൂര്‍ ജില്ലകളിലും പുതുച്ചേരിയിലും ഇന്നും അതിതീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് കനത്തമഴ പെയ്യുന്നതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. 

കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT