ഹിമന്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  
India

മുഖ്യമന്ത്രിയുടെ പേരില്‍ ഒരുതുണ്ട് ഭൂമിയില്ല; ഹിമന്തശര്‍മയുടെയും ഭാര്യയുടെയും ആസ്തി ഇരട്ടിയായി; മൂല്യം 35 കോടിയുടേത്

കുടുംബത്തിന്റെ ആസ്തി 35.15 കോടി രൂപയാണ്. 2021-ല്‍ ഇത് 17.27 കോടി രൂപയും 2016-ല്‍ 6.38 കോടി രൂപയുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെയും ഭാര്യയുടെയും ആസ്തിയില്‍ വന്‍ വര്‍ധന. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ആസ്തിവിവര കണക്കുകള്‍ പുറത്തുവന്നത്. കുടുംബത്തിന്റെ ആസ്തി 35.15 കോടി രൂപയാണ്. 2021-ല്‍ ഇത് 17.27 കോടി രൂപയും 2016-ല്‍ 6.38 കോടി രൂപയുമായിരുന്നു.

2001 മുതല്‍ ജലൂക്ബാരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശര്‍മ്മ, ഇത്തവണയും അതേ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രിക്ക് 2.36 കോടി രൂപയുടെ ജംഗമവസ്തുക്കളാണ് ഉള്ളത്. നാല് ബാങ്ക് അക്കൗണ്ടുകളിലായി 68 ലക്ഷം രൂപയും കൈവശം 2.28 ലക്ഷം രൂപയുമുണ്ട്. 1.41 കോടി രൂപയുടെ വായ്പകളും ഉള്‍പ്പെടുന്നു. 78.24 ലക്ഷം രൂപ ഭാര്യ റിനിര ഭൂയാന്‍ ശര്‍മയ്ക്ക് കടമായി നല്‍കിയിരിക്കുന്നതാണ്.

ഭാര്യയുടെ കൈവശം 13.54 കോടിയുടെ ജംഗമ ആസ്തികളുണ്ട്. 3.16 ലക്ഷം രൂപ പണമായും 74. 85 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്. ഇതില്‍ 78.24 ലക്ഷം രൂപ അദ്ദേഹം തന്റെ ഭാര്യ റിനികി ഭുയാന്‍ ശര്‍മ്മയ്ക്ക് വായ്പയായി നല്‍കിയതാണ്. കൂടാതെ, നിലവിലെ വിപണി നിരക്ക് പ്രകാരം 25.10 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വര്‍ണ്ണവും അദ്ദേഹത്തിനുണ്ട്.

25.10 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൈവശമുണ്ട്. 2.74 കോടിയുടെ ഓഹരികള്‍, 2.32 കോടിയുടെ മൂച്വല്‍ ഫണ്ടുകള്‍, 1.77 കോടി രൂപയുടെ സറണ്ടര്‍ മൂല്യമുളള ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ട്. ഇരുവര്‍ക്കും സ്വന്തമായി കൃഷിഭൂമിയില്ല. മുഖ്യമന്ത്രിയുടെ പേരില്‍ കാര്‍ഷികേതര ഭൂമിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Himanta Sarma, Wife Have Assets Worth Rs 35 Crore, Shows Affidavit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍

എഐഎഡിഎംകെ പിളര്‍പ്പിലേക്ക് ?, വിജയിനെ പിന്തുണയ്ക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍; തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്

അച്ഛന്റെ വേർപാടിൽ നെ‍ഞ്ച് തകർന്ന് ജീവ; നൊമ്പരമായി 'ടിടിടി' വിജയാഘോഷത്തിൽ നിന്നുള്ള വിഡിയോ

സഞ്ജുവിന്റെ കൈ തട്ടി ബെയ്ൽസ് വീണു, റാണയുടേത് വിക്കറ്റല്ല; ചർച്ച മുറുകുന്നു, നിയമം ഇങ്ങനെ (വിഡിയോ)

ഡോക്ടറുടെ നിർദേശപ്രകാരം കോഫി മേക്കർ വാങ്ങി, കരളിന്റെ ആരോ​ഗ്യത്തിന് ദിവസവും രണ്ട് കപ്പ് കട്ടൻ, ദീപികയുടെ പുതിയ ശീലത്തെ കുറിച്ച് ഷുഹൈബ്

SCROLL FOR NEXT