Chhattisgarh 
India

ചോദ്യപ്പേപ്പറില്‍ നായയുടെ പേരിന് ഒപ്ഷനായി 'റാം'; മതനിന്ദയെന്ന് ഹിന്ദുത്വ സംഘടനകള്‍, ഛത്തീസ്ഗഢില്‍ വിവാദം

മോനയുടെ നായയുടെ പേര് തിരിച്ചറിയുക എന്ന ചോദ്യത്തിന് ഉത്തരമായി നല്‍കിയ ഒപ്ഷനുകളിലാണ് ബാല, ഷേരു എന്നിവയ്ക്ക് ഒപ്പം റാം എന്നും നല്‍കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: സ്‌കൂള്‍ ചോദ്യപ്പേപ്പറില്‍ മതനിന്ദയെന്ന ആരോപണത്തില്‍ ഛത്തീസ്ഗഢില്‍ വിവാദം. മഹാസമുണ്ടിലെ ഒരു അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറാക്കിയ ഇംഗ്ലീഷ് പേപ്പറിലെ ഒരു ചോദ്യമാണ് വിവാദത്തിന് അടിസ്ഥാനം. മള്‍ട്ടിപ്പിള്‍ ചോയ്സില്‍ നിന്നും ഉത്തരം എഴുതേണ്ട ചോദ്യത്തില്‍ നായയുടെ പേരായി തെരഞ്ഞെടുക്കേണ്ട ഓപ്ഷനുകളില്‍ 'റാം' ഉള്‍പ്പെടുത്തിയ സംഭവം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി.

മോനയുടെ നായയുടെ പേര് തിരിച്ചറിയുക എന്ന ചോദ്യത്തിന് ഉത്തരമായി നല്‍കിയ ഒപ്ഷനുകളിലാണ് ബാല, ഷേരു എന്നിവയ്ക്ക് ഒപ്പം റാം എന്നും നല്‍കിയിരിക്കുന്നത്. റാം എന്ന പദം ഹിന്ദു ദൈവമായ രാമനെ പരാമര്‍ശിക്കുന്നതാണെന്നാണ് വിമര്‍ശനവുമായി രംഗത്തെത്തിയ സംഘടനകളുടെ ആക്ഷേപം. സംഭവത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദളിന്റെയും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മഹാസമുണ്ടിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) വിജയ് ലാഹ്രെയുടെ കോലം കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ മഹാസമുണ്ട ജില്ലാ കളക്ടര്‍ വിനയ് കുമാര്‍ ലങ്കെയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഡിഇഒ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാകളക്ടര്‍ പ്രതികരിച്ചു.

എന്നാല്‍, സംഭവത്തില്‍ വീഴ്ച സംഭവിച്ചത് പ്രിന്റ് ചെയ്ത ഇടത്ത് നിന്നാണെന്നാണ് ഡിഇഒയുടെ വിശദീകരണം. രാജ്‌നന്ദ്ഗാവ് ജില്ലയിലാണ് ചോദ്യപേപ്പറുകള്‍ അച്ചടിച്ചത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ചോദ്യങ്ങള്‍ മാറിയാണ് അച്ചടിച്ച് വന്നത്, സംഭവത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിയല്ലെന്നും ഡിഇഒ അവകാശപ്പെട്ടു. വിഷയത്തില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച സ്ഥാപനത്തിന് നോട്ട് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

question in the English paper of a half yearly examination has triggered a controversy in Chhattisgarh’s Mahasamund district, after ‘Ram’ was listed among the options to be chosen as the name of a dog in a multiple choice question.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

പ്രണയം വിവാഹത്തിലെത്തും, ഭാഗ്യാനുഭവങ്ങള്‍...

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT