ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലും ഉത്തര്‍പ്രദേശിലും സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ്. പഞ്ചാബില്‍ പര്‍ഗത് സിങ്ങിനെ പുതിയ സംസ്ഥാന അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു. അമരീന്ദര്‍ സിങ് രാജ വാറിങിന് പകരമാണ് പര്‍ഗതിനെ നിയമിച്ചത്.
വിഖ്യാത ഹോക്കി താരമാണ് പര്‍ഗത് സിങ്. മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനായിരുന്ന പര്‍ഗത് സിങ്, 1992 ലെ ബാര്‍സലോണ ഒളിംപിക്‌സിലും 1996 ലെ അറ്റ്‌ലാന്റ് ഒളിംപിക്‌സിലും കളിച്ചിട്ടുണ്ട്. പഞ്ചാബില്‍ കായിക-വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചാബ് നിയമസഭയില്‍ ജലന്ധര്‍ കാന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ശിരോമണി അകാലിദളിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച പര്‍ഗത് സിങ്, 10 വര്‍ഷം മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ആരാധന മോന മിശ്രയെയും നിയമിച്ചു. നിലവിലെ പ്രസിഡന്റ് അജയ് റായിക്ക് പകരമാണ് പുതിയ നിയമനം. രാജ്യസഭ എംപി പ്രമോദ് തിവാരിയുടെ മകളാണ് ആരാധന മോന മിശ്ര. ഇമ്രാന്‍ മസൂദ് എംപിയെ പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ദേവീന്ദര്‍ നിഷാദ്, അലോക് പ്രസാദ് എന്നിവരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates