ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വ്യോമസേനാ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
മേയ് 30നാണ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയാക്കി ജൂലൈ 30ന് ബന്ധപ്പെട്ട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സൈനിക നീക്കവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണ് ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെ ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിച്ച ചാരവനിത, പിന്നീട് വിഡിയോ കോളുകളിലൂടെയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും സൗഹൃദം സ്ഥാപിച്ചു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഹാന്‍ഡ്ലര്‍മാര്‍ക്ക് വേണ്ടിയാണ് ഈ സ്ത്രീ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് സംശയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates