Husband can't assert exclusive ownership over joint property because he paid EMIs: Delhi HC പ്രതീകാത്മക ചിത്രം/ AI Created image
India

ഇഎംഐ അടച്ചതിന്‍റെ പേരില്‍ സ്വത്ത് ഭര്‍ത്താവിന്‍റേതാവില്ല, ഭാര്യയ്ക്കും അവകാശമെന്ന് കോടതി

ജസ്റ്റിസുമാരായ അനില്‍ക്ഷേത്രര്‍പാലും ഹരീഷ് വൈദ്യനാഥന്‍ ശങ്കറും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇഎംഐ അടച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ദമ്പതികളുടെ പേരില്‍ സംയുക്തമായി രജിസ്റ്റര്‍ ചെയ്ത സ്വത്തിന്‍മേല്‍ ഭര്‍ത്താവിന് പൂര്‍ണ ഉടമസ്ഥാവകാശമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസുമാരായ അനില്‍ക്ഷേത്രര്‍പാലും ഹരീഷ് വൈദ്യനാഥന്‍ ശങ്കറും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

ദമ്പതികളുടെ രണ്ട് പേരുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്ത് വാങ്ങിയത് ഭര്‍ത്താവ് മാത്രമാണെന്നതിനാല്‍ പൂര്‍ണ ഉടമസ്ഥത അവകാശപ്പെടുന്നത് അനുവദനീയമല്ലെന്ന് കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ അവകാശവാദം ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമത്തിലെ സെക്ഷന്‍ 4 ന് വിരുദ്ധമാകുമെന്ന് കോടതി പറഞ്ഞു. സ്വത്തിന്റെ യഥാര്‍ഥ ഉടമ, അതേ സ്വത്ത് മറ്റേതെങ്കിലും വ്യക്തിയുടെ പേരിലുണ്ടെങ്കില്‍ അയാള്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ കേസ് നല്‍കുന്നത് തടയുന്ന നിയമമാണിത്.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വത്തിന്റെ 50 ശതമാനം തന്റേതാണെന്നും ഹിന്ദു നിയമപ്രകാരം തനിക്ക് കിട്ടിയ സ്ത്രീധനമാണതെന്നും സ്വത്തില്‍ പ്രത്യേക ഉടമസ്ഥാവകാശം തനിക്കുണ്ടെന്നും ഭാര്യ വാദിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട സ്വത്ത്തര്‍ക്ക കേസ് പരിഗണിക്കുകയായിരുന്നു കോടതി. 1999ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2005ല്‍ ഇവര്‍ മുംബൈയില്‍ വീട് വാങ്ങി. 2006ല്‍ അവര്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. അതേ വര്‍ഷം തന്നെ വിവാഹമോചനത്തിനും അപേക്ഷ നല്‍കി. വിവാഹ മോചന ഹര്‍ജി കുടുംബക്കോടതിയുടെ പരിഗണനയിലാണ്.

Husband can't assert exclusive ownership over joint property because he paid EMIs: Delhi HC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കവര്‍ച്ച: സിപിഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ

സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധം; കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം; കടകംപള്ളി സുരേന്ദ്രന്‍

പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്; സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന്

രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ് : പ്രവേശന പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

'റിസ്ക് എടുക്കാനില്ല'; രണ്ടാം ടെസ്റ്റിൽ ​ഗിൽ കളിക്കില്ല; ഏകദിന പരമ്പരയും നഷ്ടമാകും?

SCROLL FOR NEXT