യുഎസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരി/ എഎന്‍ഐ 
India

ഷോപ്പിങിനിടെ അക്രമി തുരുതുരാ വെടിയുതിര്‍ത്തു; യുഎസില്‍ ഇന്ത്യക്കാരിയടക്കം 9 പേര്‍ കൊല്ലപ്പെട്ടു

27കാരിയായ ഐശ്വര്യ സുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

സമകാലിക മലയാളം ഡെസ്ക്


ടെക്‌സാസ്: യുഎസില്‍ ഉണ്ടായ വെടിവയ്പില്‍ ഇന്ത്യക്കാരിയടക്കം 9 പേര്‍ കൊല്ലപ്പെട്ടു. ഡാലസ് ഏരിയയിലെ മാളിന് പുറത്ത് ഷോപ്പിങ് നടത്തുന്നവര്‍ക്കിടയിലേക്കാണ് ആക്രമി വെടിവയ്പ് നടത്തിയത്. ഐശ്വര്യയെന്ന ഹൈദരബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.

മൗറിഷ്യോ ഗാര്‍ഷ്യോ എന്ന ആക്രമിയാണ് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത്. അക്രമി പിന്നീട് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 27കാരിയായ ഐശ്വര്യ സുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സുഹൃത്തിനും പരിക്കേറ്റു. ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം  ചെയ്തിട്ടുണ്ട്.

ഐശ്വര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. രണ്ടുവര്‍ഷമായി ഐശ്വര്യ യുഎസില്‍ ജോലി ചെയ്യുകയായിരുന്നു. തോക്കുധാരി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമി വെടിയുതിര്‍ത്തതിന് പിന്നാലെ ആളുകള്‍ ചിതറിയോടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT