ഡല്‍ഹിയിലെ റാവൂസ് സിവിൽ ഐഎഎസ് കോച്ചിങ് സെന്റര്‍  എക്സ്
India

ഐഎഎസ് കോച്ചിങ് സെന്ററിലെ അപകടം: ഗേറ്റിന് കേടുപാട് വരുത്തിയ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍.കോച്ചിങ് സെന്ററിന്റെ ഗേറ്റ് കേടുപാട് വരുത്തിയ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം ഏഴായി.

കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. കോച്ചിങ് സെന്റര്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡല്‍ഹി കോര്‍പറേഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബേസ്മെന്റിന് സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഫയര്‍ഫോഴ്സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്സിന്റെ പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും വെറുതെ വിടില്ല. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി എം ഹര്‍ഷവര്‍ധന്‍ എഎന്‍ഐയോട് പറഞ്ഞു.

സംഭവത്തില്‍ ഡല്‍ഹി കോര്‍പ്പറേഷന് നോട്ടീസ് അയയ്ക്കാനും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നുമാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കോച്ചിങ് സെന്ററുകളുടെ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അനധികൃത ക്ലാസുകള്‍ നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഓള്‍ഡ് രാജേന്ദര്‍ നഗറിലെ 13 കോച്ചിങ് സെന്ററുകള്‍ ഡല്‍ഹി കോര്‍പ്പറേഷന്‍ പൂട്ടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT