നിതീഷ് കുമാര്‍  പിടിഐ
India

ബിഹാര്‍ മന്ത്രിസഭയില്‍ വകുപ്പുകളില്‍ തീരുമാനമായി, ആഭ്യന്തരം ഉള്‍പ്പെടെ പ്രധാന 4 വകുപ്പുകള്‍ നിതീഷിന്

സാമ്പത്തികം, ആരോഗ്യം, കായികം എന്നിവ ഉള്‍പ്പടെ 9 വകുപ്പുകള്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

പാട്‌ന: എന്‍ഡിഎ സഖ്യത്തില്‍ ബിഹാറില്‍ രൂപീകരിച്ച നിതീഷ് കുമാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി. നിതീഷ് കുമാറിനാണ് ആഭ്യന്തരം. പൊതുഭരണ വകുപ്പ്, വിജിലന്‍സ്, കാബിനറ്റ്, തെരഞ്ഞെടുപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ നിതീഷ്‌കുമാറിനാണ് നിശ്ചയിച്ചിരിക്കുന്നത്.

സാമ്പത്തികം, ആരോഗ്യം, കായികം എന്നിവ ഉള്‍പ്പടെ 9 വകുപ്പുകള്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്കാണ്. വിജയ്കുമാര്‍ സിന്‍ഹക്ക് കൃഷിയും പൊതുമരാമത്തും ഉള്‍പ്പടെ ഒമ്പത് വകുപ്പുകളാണ് നല്‍കിയത്.

മഹാഗഡ്ഹബന്ധന്‍ സര്‍ക്കാരിനെ വീഴ്ത്തിയ രാഷ്ട്രീയ നീക്കത്തിനൊടുവിലാണ് ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റത്. ഏറെ രാഷ്ട്രീയ നാടകം സൃഷ്ടിച്ചതിന്് ശേഷമാണ് നിതീഷിന്റെ എന്‍ഡിഎ പ്രവേശനം. പാട്‌നയില്‍ നടന്ന ചടങ്ങില്‍ നിതീഷിനൊപ്പം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബിജെപിയില്‍ നിന്നും ജെഡിയുവില്‍ നിന്നും മൂന്നുപേര്‍ വീതവും എച്ച്എഎമ്മില്‍നിന്ന് ഒരാളും മന്ത്രിമാരായി അധികാരമേറ്റു.

സമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാണ്. പ്രേംകുമാര്‍, വിജയ് ചൗധരി, വിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാര്‍, സന്തോഷ് കുമാര്‍, സുമിത് സിങ് എന്നിവരാണ് മറ്റു മന്ത്രിമാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല