ഫോട്ടോ: ട്വിറ്റർ 
India

ഇന്ത്യ- ചൈന ചർച്ച പുനരാരംഭിക്കുന്നു; 16ാം റൗണ്ട് ‍ഞായറാഴ്ച ചുഷൂലിൽ

അതിർത്തി തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെടും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നിർത്തിവച്ചിരുന്ന ഇന്ത്യ- ചൈന കമാൻഡർതല ചർച്ച പുനരാരംഭിക്കുന്നു. ഈ മാസം 17നാണ് ചർച്ച പുനരാരംഭിക്കുന്നത്. അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ വച്ചാണ് 16ാം റൗണ്ട് ചർച്ചകൾ. ലഫ്റ്റനന്റ് ജനറൽ സെൻഗുപ്തയാകും ഇന്ത്യൻ സംഘത്തെ നയിക്കുക. 

അതിർത്തി തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെടും. നേർക്കുനേർ നിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് പഴയ അവസ്ഥയിലേക്കുള്ള പിന്മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യ- ചൈനീസ് വിദേശകാര്യ മന്ത്രിമാർ ജി 20 ഉച്ചകോടിക്കിടെ കണ്ടപ്പോഴാണ് കമാൻഡർതല ചർച്ച വീണ്ടും ആരംഭിക്കാൻ തീരുമാനമെടുത്തത്.

 2020 മെയ് അഞ്ച് മുതലാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേനയും ചൈനീസ് സേനയും നേർക്കുനേർ നിന്ന് തർക്കം ആരംഭിച്ചത്. ജൂൺ 15നാണ് ഇരു ഭാഗത്തും ആൾനാശമുണ്ടായ ഗൽവാൻ സംഘർഷവുമുണ്ടായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT