ഫയല്‍ ചിത്രം: പിടിഐ 
India

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ലോകബാങ്ക്, ഉഷ്ണതരംഗം 'വില്ലനാകും'; അതിജീവിക്കാന്‍ കഴിയുന്നതിന്റെ അപ്പുറത്തേയ്ക്ക്

സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ മനുഷ്യന് അതിജീവിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേയ്ക്ക് ഉഷ്ണ തരംഗത്തിന്റെ തീവ്രത വര്‍ധിച്ചേക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ മനുഷ്യന് അതിജീവിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേയ്ക്ക് ഉഷ്ണ തരംഗത്തിന്റെ തീവ്രത വര്‍ധിച്ചേക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ആയിരക്കണക്കിന് പേരാണ് ഇന്ത്യയില്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് മരിച്ചത്. ഓരോ വര്‍ഷം കഴിയുന്തോറും ഉഷ്ണ തരംഗത്തിന്റെ തീവ്രത അപകടകരമായ നിലയിലാണ് വര്‍ധിക്കുന്നതെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപഭാവിയില്‍ തന്നെ ഉഷ്ണതരംഗത്തിന്റെ തീവ്രതയില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത് എത്തിയേക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

അന്തരീക്ഷ ഊഷ്മാവ്‌ വര്‍ധിക്കുന്നത് വര്‍ഷത്തില്‍ നേരത്തെ ആരംഭിച്ച് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ് രാജ്യം നേരിടാന്‍ പോകുന്നത്. ഏപ്രിലില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ചൂട് 46 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. മാര്‍ച്ചിലും അസാധാരണ ചൂടാണ് അനുഭവപ്പെട്ടത്. റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരുമായി സഹകരിച്ച് ലോകബാങ്ക് സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉഷ്ണ തരംഗം അപകടകരമായ നിലയിലേക്ക് ഉയരുന്നത് രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമതയെ ബാധിച്ചേക്കും. ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ 75 ശതമാനവും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്. 2030 ഓടേ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ എട്ടു കോടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതില്‍ 3.4 കോടിയും ഇന്ത്യയിലായിരിക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT