India launches two rail lines to connect Bhutan  പ്രതീകാത്മക ചിത്രം
India

ഭൂട്ടാനിലേക്ക് രണ്ട് റെയില്‍ ലൈനുകള്‍ തുടങ്ങാന്‍ ഇന്ത്യ, 4000 കോടിയുടെ പദ്ധതി

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാന്‍ ശന്ദര്‍ശന വേളയിലാണ് റെയില്‍ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭൂട്ടാനുമായുള്ള വ്യാപാര സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4000 കോടിയലധികം രൂപ ചെലവില്‍ റെയില്‍പാതകള്‍ നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ. ഭൂട്ടാനുമേല്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാന്‍ ശന്ദര്‍ശന വേളയിലാണ് റെയില്‍ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചത്.

അസമിലെ കോക്രജാറിനെയും പശ്ചിമബംഗാളിലെ ബനാഹര്‍ട്ടിനെയും ഭൂട്ടാനിലെ ഗെലെഫു, സംത്സെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേര്‍ന്നാണ് പുറത്തുവിട്ടത്. രണ്ട് പദ്ധതികളിലൂടെ 89 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുമെന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

കോക്രജാറിനും ഗെലെഫുവിനും ഇടയിലുള്ള 69 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ആദ്യ പാത. 69 കിലോമീറ്ററില്‍ 2.39 കിലോമീറ്റര്‍ ഭൂട്ടാന്‍ ഭാഗത്തായിരിക്കും. ഇരുനഗരങ്ങള്‍ക്കുമിടയില്‍ ആറ് സ്‌റ്റേഷനുകള്‍ ഉണ്ടാകും. രണ്ട് പ്രധാന പാലങ്ങള്‍, രണ്ട് ഗുഡ്‌ഷെഡുകള്‍, ഒരു റോഡ്ഓവര്‍ബ്രിഡ്ജ്, 39 റോഡ്അണ്ടര്‍ബ്രിഡ്ജുകള്‍ എന്നിവ ഈ പാതയുടെ നിര്‍മാണത്തില്‍ ഉള്‍പ്പെടും. 3,456 കോടി രൂപ ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും. ബനാര്‍ഹട്ടില്‍ നിന്ന് സാംത്സെയിലേക്കുള്ള 20 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ പാതയ്ക്കിടയില്‍ രണ്ട് സ്‌റ്റേഷനുകള്‍ ഉണ്ടാകും. 577 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.

ഭൂട്ടാന്റെ ഭൂരിഭാഗം കയറ്റുമതിഇറക്കുമതി വ്യാപാരവും ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴിയാണ് നടക്കുന്നത്. അതിനാല്‍, ഭൂട്ടാന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് തടസമില്ലാത്ത റെയില്‍ കണക്റ്റിവിറ്റി വളരെ പ്രധാനമാണ്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭൂട്ടാന് ഏറ്റവും കൂടുതല്‍ വികസന സഹായം നല്‍കുന്നത് ഇന്ത്യയാണെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 2024 മുതല്‍ 2029 വരെ നീളുന്ന ഭൂട്ടാന്റെ 13ാം പഞ്ചവത്സര പദ്ധതിക്കായി, ഇന്ത്യാ ഗവണ്‍മെന്റ് 10,000 കോടി രൂപയുടെ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 12ാം പഞ്ചവത്സര പദ്ധതിയിലെ കണക്കുകളേക്കാള്‍ 100 ശതമാനം വര്‍ദ്ധനവാണ് ഈ തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2000ത്തിന്റെ തുടക്കത്തില്‍ ഈ അതിര്‍ത്തി പദ്ധതികള്‍ക്കായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.2005ല്‍ അന്നത്തെ ഇന്ത്യയുടെ റെയില്‍വേ സഹമന്ത്രി നരന്‍ഭായ് ജെ രത്‌വെയും ഭൂട്ടാന്റെ അന്നത്തെ വിദേശകാര്യമന്ത്രി ലിയോണ്‍പോ ഖണ്ഡു വാങ്ചുക്കും ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന അഞ്ച് റെയില്‍ റൂട്ടുകള്‍ക്കായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.

India to launch two rail lines to connect with Bhutan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കവര്‍ച്ച: സിപിഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ

സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധം; കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം; കടകംപള്ളി സുരേന്ദ്രന്‍

പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്; സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന്

രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ് : പ്രവേശന പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

'റിസ്ക് എടുക്കാനില്ല'; രണ്ടാം ടെസ്റ്റിൽ ​ഗിൽ കളിക്കില്ല; ഏകദിന പരമ്പരയും നഷ്ടമാകും?

SCROLL FOR NEXT