John Brittas, Rahul Gandhi 
India

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരെ?. ബിഎംഡബ്ല്യൂ കമ്പനി പൂട്ടിപ്പോകില്ലല്ലോ എന്നും ബ്രിട്ടാസ് പരിഹസിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു. ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എവിടെയാണെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. വിവാദ തൊഴിലുറപ്പ് ബില്‍ അടക്കം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുല്‍ഗാന്ധി ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.

ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ സഖ്യത്തിലെ മുതിര്‍ന്ന നേതാവായ ഡിഎംകെയിലെ ടി ആര്‍ ബാലുവാണ് പ്രതിപക്ഷ നേതാവ് എവിടെയെന്ന് ചോദിച്ചത്. ഇതുപോലുള്ള ജനവിരുദ്ധ ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ അതിനെതിരെ മുന്നില്‍ നിന്ന് പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവല്ലേ. നമുക്ക് പ്രതിപക്ഷ നേതാവ് വേണ്ടേ?. ഈ ഒരാഴ്ചയിലെ സംഭവവികാസങ്ങള്‍ നോക്കൂ. പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന മൂന്നു ബില്ലുകള്‍ ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെയല്ലേ സര്‍ക്കാര്‍ പാസ്സാക്കിയത്.

രാഹുല്‍ ഗാന്ധിയെപ്പോലെ ജനപ്രീതിയുള്ള നേതാവ് പ്രതിപക്ഷത്തെ നയിക്കുന്ന തരത്തില്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹം പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയിരുന്നെങ്കില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുമായിരുന്നില്ലേ. പദവിയാണ് പ്രധാനം. തൊഴിലുറപ്പ് പദ്ധതി ലോകത്തിലെ എത്രയോ രാജ്യങ്ങള്‍ ഉറ്റുനോക്കിയ പദ്ധതിയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പാർലമെന്റ ശൈത്യകാല സമ്മേളനത്തിൻ്റെ കലണ്ടർ രാഹുലിന് നേരത്തേ അറിയാവുന്നതല്ലേ. ബിജെപി കുടിലതന്ത്രങ്ങൾ നടപ്പാക്കും എന്നും അറിയാവുന്നതല്ലേ. ബിൽ പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി ജർമ്മനിയിൽ ബിഎംഡബ്ല്യൂ ബൈക്ക് ഓടിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരെ?. ബിഎംഡബ്ല്യൂ കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ, പൂട്ടിപ്പോകില്ലല്ലോ എന്നും ബ്രിട്ടാസ് പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്കും അതൃപ്‌തിയുണ്ടെന്നും ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദു ചെയ്താണ് പുതിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്ന പേരിലുള്ള തൊഴിലുറപ്പ് ബിൽ പാർലമെന്റിൽ ചർച്ച ചെയ്യുമ്പോൾ, രാഹുൽ ജർമൻ സന്ദർശനത്തിലായിരുന്നു. മ്യൂണിച്ചിലുളള ബിഎംഡബ്ല്യൂവിന്റെ പ്ലാന്റ് സന്ദര്‍ശിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിൽ രാഹുൽ ​ഗാന്ധി ഇന്ത്യയിലെ ഉത്പാദനം കുറയുന്നതിലെ ആശങ്കയും പങ്കുവെച്ചിരുന്നു.

CPM MP John Brittas against Congress leader Rahul Gandhi. Brittas demanded that the country should have a full-time opposition leader.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

വയറു നിറയെ കഴിക്കില്ല, ബ്രേക്ക്ഫാസ്റ്റിന് മുട്ടയുടെ വെള്ള; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ് രഹസ്യം

'ഒരു രൂപ പോലും തന്നില്ല, പെടാപ്പാട് പെടുത്തിയ നിര്‍മാതാക്കള്‍'; അരങ്ങേറ്റ സിനിമ ഓര്‍ക്കാന്‍ ഇഷ്ടമില്ലെന്ന് രാധിക ആപ്‌തെ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 32 lottery result

വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം, പ്രതിപക്ഷ എം പി മാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസ്

SCROLL FOR NEXT