Agni 5 file
India

മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ 'അഗ്‌നി 5' പരീക്ഷണം വിജയം

ഒഡിഷയിലെ ചാന്ദിപ്പൂരിലായിരുന്നു പരീക്ഷണം. 5000 കിലോ മീറ്ററാണ് മിസൈലിന്റെ ദുരപരിധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് അഗ്നി 5 ബാലിസ്റ്റിക് മിസൈലുകള്‍. മധ്യദൂര പരിധിയില്‍ പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂരിലായിരുന്നു പരീക്ഷണം. 5000 കിലോ മീറ്ററാണ് മിസൈലിന്റെ ദുരപരിധി.

സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ കീഴിലായിരുന്നു മിസൈല്‍ പരീക്ഷണം. അഗ്നി 5 ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായിരുന്നു എന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒ ആണ് മിസൈല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

കരയില്‍ നിന്നും തൊടുക്കാവുന്ന ഭൂഘണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഗണത്തില്‍പ്പെടുന്നതാണ് അഗ്‌നി-5. ആണവായുധം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത അഗ്‌നി-5 ന് 5,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. 7,500 കിലോമീറ്റര്‍ വരെ ദൂരപരിധി ലഭിക്കുന്ന വിധത്തിലേക്ക് മിസൈലിന്റെ പരിഷ്‌കരണം പുരോഗമിക്കുകയാണ് എന്ന് ഡിആര്‍ഡിഒ അറിയിച്ചു. ഒരേസമയം മൂന്ന് ആണവ പോര്‍മുനകള്‍ വരെ വഹിക്കാനും മിസൈലിന് കഴിയും. ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന ബങ്കര്‍-ബസ്റ്റര്‍ ബോംബ് സാങ്കേതികവിദ്യയിലേക്ക് അഗ്‌നി-5 നെ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

India successfully test-fired its nuclear-capable intermediate range ballistic missile (IRBM) Agni 5 from the integrated test range (ITR) at Chandipur in Odisha says defence ministry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

SCROLL FOR NEXT