പ്രതീകാത്മക ചിത്രം 
India

റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് രക്ഷിതാക്കളുടെ അനുമതി പത്രം; 'അഗ്നിപഥ് പദ്ധതി', മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന

അഗ്നിപഥ് പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുന്നതിനിടെ, നിയമനത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗ്നിപഥ് പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുന്നതിനിടെ, നിയമനത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന. പ്രവേശനത്തിന് റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും. പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധിയെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിപഥ് പദ്ധതിയുടെ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണം. നിയമിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നല്‍കണം. നാലുവര്‍ഷത്തേയ്ക്കാണ് നിയമനം. കാലാവധി കഴിഞ്ഞാല്‍ വ്യോമസേനയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കും. 25 ശതമാനം സീറ്റ് അഗ്നിവീരന്മാര്‍ക്ക് നീക്കിവെയ്ക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എയര്‍മാന്‍ തസ്തികയിലാണ് സ്ഥിരം നിയമനം നല്‍കുക. 

നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.  പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധി. മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ അഗ്നിവീരന്മാര്‍ തയ്യാറാവണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT