പ്രതീകാത്മക ചിത്രം 
India

പൂഞ്ചില്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തു; മൂന്ന് ഭീകരരെ വധിച്ചു;  ആയുധങ്ങള്‍ കണ്ടെടുത്തു

പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയുടെ സമീപം ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  പൂഞ്ചിലെ നിയന്ത്രണമേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് സൈന്യം ആയുധങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയുടെ സമീപം ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഭീകരരെ കൊലപ്പെടുത്തുകയായിരുന്നു.

ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ഭീകരരില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും ഒരു പിസ്റ്റളും കണ്ടെടുത്തു. മറ്റ് ഭീകരരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടോയെന്ന് വിലയിരുത്തുന്നതിനായി സൈന്യത്തില്‍ തിരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തനിടെ കശ്മീരിലെ വിവിധമേഖലകളിലായി ഏഴുപേരെ സൈന്യം വധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ