പൃഥ്വി ഷാ, ഫയൽ ചിത്രം 
India

സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചു, പൃഥ്വി ഷായുടെ നേരെ തട്ടിക്കയറി; കാര്‍ തല്ലിത്തകര്‍ത്തു, എട്ടുപേര്‍ക്കെതിരെ കേസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കാണ് ഹോട്ടലില്‍ വച്ച് ദുരനുഭവം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് നേരെ തട്ടിക്കയറുകയും കൂട്ടുകാരന്റെ കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കാണ് ഹോട്ടലില്‍ വച്ച് ദുരനുഭവം ഉണ്ടായത്.

മുംബൈ ഒഷിവാരയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സഹാറ സ്റ്റാര്‍ ഹോട്ടല്‍സ് മാന്‍ഷന്‍ ക്ലബില്‍ പൃഥ്വി ഷായെ കണ്ട് രണ്ടുപേര്‍ അടുത്ത് ചെന്ന് സെല്‍ഫി എടുക്കാന്‍ അനുമതി ചോദിച്ചു. ആദ്യത്തവണ സെല്‍ഫി എടുക്കാന്‍ പൃഥ്വി ഷാ സമ്മതിച്ചു. എന്നാല്‍ വീണ്ടും സെല്‍ഫി എടുക്കണമെന്ന് പ്രതികള്‍ നിര്‍ബന്ധിച്ചപ്പോള്‍ പൃഥ്വി ഷാ വഴങ്ങിയില്ല. ശല്യം സഹിക്കാന്‍ വയ്യാതെ വന്നതോടെ, ഹോട്ടല്‍ മാനേജര്‍ ഇടപെട്ട് പ്രതികളെ ഹോട്ടലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോയി.

ഇതില്‍ രോഷാകുലരായ പ്രതികള്‍ പൃഥ്വി ഷാ പുറത്തേയ്ക്ക് വരുന്നതും കാത്ത് ഹോട്ടലിന് വെളിയില്‍ നിന്നു. അതിനിടെ പുറത്തേയ്ക്ക് വന്ന കാറില്‍ പൃഥ്വി ഷാ ഉണ്ടെന്ന് കരുതി പ്രതികള്‍ പൃഥ്വി ഷായുടെ കൂട്ടുകാരന്റെ കാര്‍ തടഞ്ഞു. തുടര്‍ന്ന് ബേസ് ബോള്‍ ബാറ്റ് കൊണ്ട് കാര്‍ തല്ലിത്തകര്‍ത്തു. വ്യാജ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് കൂട്ടുകാരനോട് 50,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പൃഥ്വി ഷായുടെ കൂട്ടുകാരന്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.എന്നാല്‍ പൃഥ്വി ഷാ പുറത്തേയ്ക്ക് പോയത് മറ്റൊരു കാറിലായത് കൊണ്ട് മറ്റു അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി