സൈന്യത്തിന്റെ തിരച്ചിൽ  ഫയൽ
India

കശ്മീരില്‍ തട്ടിക്കൊണ്ടുപോയ സൈനികനെ ഭീകരര്‍ കൊലപ്പെടുത്തി

വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. മുറിവേറ്റ പാടുകളും ഉണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ നിന്നും തട്ടിക്കൊണ്ടുപോയ സൈനികനെ ഭീകരര്‍ കൊലപ്പെടുത്തി. മൃതദേഹം കൊക്കര്‍നാഗിലെ വനമേഖയില്‍ നിന്ന് കണ്ടെത്തി. വെടിയേറ്റ നിലിയിലായിരുന്നു മൃതദേഹം. മുറിവേറ്റ പാടുകളും ഉണ്ട്.

അനന്തനാഗിലെ കൊക്കര്‍നാഗ് ഏരിയയിലെ ഷാന്‍ഗസ് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. മറ്റൊരു ജവാന്‍ തട്ടിക്കൊണ്ടുപോകലില്‍ നിന്നും രക്ഷപ്പെട്ടു. സിവില്‍ വേഷത്തിലായിരുന്നു സൈനികരെന്നാണ് വിവരം. സൈനികനെ കണ്ടെത്താനായി പ്രദേശത്ത് ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും വ്യാപക തെരച്ചില്‍ നടത്തി

ജമ്മുകശ്മീരില്‍ വോട്ടെണ്ണല്‍ ദിവസമായിരുന്നു ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടുപോയത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും