പ്രതീകാത്മക ചിത്രം 
India

വണ്ടിയിൽ നിന്ന് വലിച്ചിറക്കി ഇരുമ്പുദണ്ഡിന് മർദിച്ചു; ഓസ്ട്രേലിയയിൽ  ഇന്ത്യൻ വിദ്യാർത്ഥിക്കുനേരെ ഖാലിസ്ഥാൻവാദികളുടെ ആക്രമണം

വിദ്യാർത്ഥിയെ അഞ്ചം​ഗ സംഘം വഴിയിൽ തടഞ്ഞു നിർത്തുകയും ഇരുമ്പ്​ദണ്ഡുകൊണ്ട് മർദിക്കുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മെൽബൺ: ഖാലിസ്ഥാൻവാദത്തെ എതിർത്തതിന് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം. 23 കാരനാണ് ക്രൂര പീഡനത്തിന് ഇരയായത്. വിദ്യാർത്ഥിയെ അഞ്ചം​ഗ സംഘം വഴിയിൽ തടഞ്ഞു നിർത്തുകയും ഇരുമ്പ്​ദണ്ഡുകൊണ്ട് മർദിക്കുകയുമായിരുന്നു. ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി ചികിത്സയിലാണ്. 

സിഡ്നിയിലെ മെറിലാൻഡിലാണ് സംഭവമുണ്ടായത്. പാർട്ട്ടൈം ജോലിക്കായി പോയതായിരുന്നു 23കാരൻ. അക്രമികളെ കണ്ട് വണ്ടിയിൽ കയറിയെങ്കിലും ഇരുമ്പ് ദണ്ഡിന് മുഖത്ത് ഇടിക്കുകയായിരുന്നു. പിന്നീട് വണ്ടിയിൽ നിന്ന് വലിച്ച് പുറത്തിട്ടായിരുന്നു ആക്രമം. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവാവിനെ മർദിച്ചത്. ഖാലിസ്ഥാനെ എതിർക്കുന്നവർക്കിത് പാഠമാകണമെന്ന് പറഞ്ഞ സംഘം, ആക്രമണം ചിത്രീകരിക്കുകയും ചെയ്തു. 

തലയ്‌ക്കും കാലിനും കൈകളിലും പരുക്കേറ്റ വിദ്യാർഥി  ആശുപത്രിയില്‍‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാൻവാദികളുടെ ആക്രമണങ്ങൾ തടയുന്നതിനായി ആവശ്യമായ നടപടികളുണ്ടാകണമെന്ന് കേന്ദ്ര സർക്കാർ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT