Indian Techie Shot Dead By US Cops At Home source: X
India

ഇന്ത്യന്‍ ടെക്കിയെ യുഎസ് പൊലീസ് വെടിവെച്ചു കൊന്നു, വംശീയ വിവേചനമെന്ന് കുടുംബം

കാലിഫോര്‍ണിയയില്‍ മുറിയില്‍ തന്നോടൊപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യന്‍ ടെക്കിയെ അമേരിക്കന്‍ പൊലീസ് വെടിവെച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കാലിഫോര്‍ണിയയില്‍ മുറിയില്‍ തന്നോടൊപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യന്‍ ടെക്കിയെ അമേരിക്കന്‍ പൊലീസ് വെടിവെച്ചു കൊന്നു. തെലങ്കാന മഹാബൂബ്‌നഗര്‍ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീന്‍ (30) ആണ് മരിച്ചത്. അതിനിടെ വംശീയ വിവേചനം ആരോപിച്ച് മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ മൂന്നിനാണ് സംഭവം. സാന്താ ക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പം താമസിക്കുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവെച്ചെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. നാലു തവണയാണ് പൊലീസ് നിസാമുദ്ദീനെ വെടിവെച്ചത്.

പ്രതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും പൊലീസ് അറിയിച്ചു.

കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീന്‍ കലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വംശീയപരമായ ഉപദ്രവങ്ങള്‍, ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചുവിടല്‍ എന്നിവയെക്കുറിച്ച് നിസാമുദ്ദീന്‍ പരാതിപ്പെട്ടിരുന്നതായും കുടുംബം പറഞ്ഞു. വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് സഹായത്തിനായി പൊലീസിനെ വിളിച്ചത് നിസാമുദ്ദീനാണെന്നും കുടുംബം പറയുന്നു. ഫ്‌ലോറിഡയിലെ ഒരു കോളജില്‍ നിന്നാണ് നിസാമുദ്ദീന്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയത്.

'വംശീയ വിദ്വേഷം, വംശീയ വിവേചനം, വംശീയ പീഡനം, പീഡനം, വേതന വഞ്ചന, തെറ്റായ പിരിച്ചുവിടല്‍, നീതി തടസ്സപ്പെടുത്തല്‍ എന്നിവയുടെ ഇരയായി ഞാന്‍ മാറിയിട്ടുണ്ട്'- നിസാമുദ്ദീന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റും കുടുംബം ചൂണ്ടിക്കാട്ടി. ആരോപണങ്ങളെക്കുറിച്ചും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Indian Techie Shot Dead By US Cops At Home,police Say He Stabbed Roommate, family alleged racial discrimination 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT