ഫയല്‍ ചിത്രം 
India

രണ്ടാഴ്ചക്കിടെ രണ്ടാം തവണ; ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി

പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ഷാര്‍ജ- ഹൈദരാബാദ് വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ഷാര്‍ജ- ഹൈദരാബാദ് വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് മറ്റൊരു ഇന്ത്യന്‍ വിമാനം യാത്രാമധ്യേ കറാച്ചിയില്‍ ഇറക്കുന്നത്.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.

സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൈലറ്റ് കറാച്ചിയിലേക്ക് വിമാനം വഴിതിരിച്ച് വിടുകയായിരുന്നു. യാത്രക്കാരെ ഹൈദരാബാദിലേക്ക് എത്തിക്കാന്‍ മറ്റൊരു വിമാനം അയക്കുമെന്ന് കമ്പനി അറിയിച്ചു. 

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്‌പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയത്. ദുബൈ- ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം