Narendra Modi ഫയൽ
India

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; പിണറായി വിജയൻ പങ്കെടുക്കില്ല

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല.

വൈകിട്ട് 6.30ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് യോഗം. അതാത് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. നിലവിലെ പ്രതിസന്ധി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ അഭ്യർത്ഥിച്ചിരുന്നു.

ഊര്‍ജ സുരക്ഷ, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരും. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

A meeting of Chief Ministers convened by Prime Minister Narendra Modi in the backdrop of the West Asian conflict will be held today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

എൻ.ടി.പി.സിയിൽ എഞ്ചിനീയർമാർക്ക് അവസരം; 135 ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം!

കൈ നിറയെ പണം, സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകളുടെ പുതുക്കിയ പലിശനിരക്ക് അറിയാം

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31

അധികം എഡിറ്റിങ് വേണ്ട, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അരുത്! ഗുരുതര കുറ്റകൃത്യം, ഒമാനിലെ പുതിയ സൈബര്‍ നിയമം