ചിത്രം: പിടിഐ 
India

'ജപ്പാൻ 3.20 ലക്ഷം കോടി രൂപ ഇന്ത്യയിൽ നിക്ഷേപിക്കും; ജാപ്പനീസ് കമ്പനികൾക്ക് എല്ലാ സഹായവും'

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷം കൊണ്ട് ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് കിഷിദ ഇന്ത്യയിലെത്തുന്നത്. 

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്ട്ര തലവൻമാരും ചർച്ച നടത്തി. ആഗോളതലത്തിൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള വാർഷിക ചർച്ചയുടെ 14ാം പതിപ്പാണ് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്നത്. ഉന്നതതല സംഘത്തിന് ഒപ്പമാണ് ജപ്പാൻ പ്രധാനമന്ത്രി ഡൽഹിയിൽ എത്തിയത്. 

ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ- ജപ്പാൻ ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തേക്കുറിച്ച് ജാപ്പനീസ് പ്രധാനമന്ത്രി കിഷിദയും ചൂണ്ടിക്കാണിച്ചു. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകർ ജപ്പാനാണെന്ന് അദ്ദേഹം പറഞ്ഞു. 

2021 ഒക്ടോബറിൽ കിഷിദ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മോദി അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ നഗര വികസനത്തിൽ ജപ്പാന്റെ പിന്തുണ വളരെ വലുതാണെന്നും ഹൈസ്പീഡ്, ബുള്ളറ്റ് ട്രെയിൻ പദ്ധതികളിൽ പിന്തുണ വളരെ വലുതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!

മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത