വിഡിയോ ദൃശ്യം 
India

ഹോളി ആഘോഷത്തിന്റെ പേരില്‍ ജാപ്പനീസ് വനിതയെ കടന്നുപിടിച്ചു; മൂന്നു പേര്‍ പിടിയില്‍ - വിഡിയോ

ജാപ്പനീസ് ടൂറിസ്റ്റിനെ അപമാനിച്ചതില്‍ ദേശീയ വനിതാ കമ്മിഷന്‍ നടപടി ആവശ്യപ്പെട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ പേരില്‍ ജപ്പാനില്‍ നിന്നെത്തിയ വനിതയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍.  ഡല്‍ഹിയിലെ പഹാഡ്ഗഞ്ചില്‍ വച്ചാണ് ജാപ്പനീസ് ടൂറിസ്റ്റ് അപമാനിക്കപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ വൈറല്‍ ആയി പ്രചരിച്ചിരുന്നു.

ജാപ്പനീസ് ടൂറിസ്റ്റിനെ അപമാനിച്ചതില്‍ ദേശീയ വനിതാ കമ്മിഷന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. ഒട്ടേറെ പേരാണ് ഹോളി ആഘോഷത്തിന്റെ മറവിലെ അക്രമത്തെ അപലപിച്ചു രംഗത്തുവന്നത.

അറസ്റ്റിലായ മൂന്നു പേരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണു സൂചന. മൂന്നു പേരും പഹാഡ്ഗഞ്ച് സ്വദേശികളാണ്. 

ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ കടന്നുപിടിക്കുന്നതും 'ഹോളി' എന്നു പറഞ്ഞുകൊണ്ടു ബലമായി പിടിച്ചുവച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും ഉള്‍പ്പെടെയുള്ള വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആള്‍ക്കൂട്ടത്തില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ യുവതി ഒരാളെ അടിക്കുന്നുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി