India

ഝാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി ജഗര്‍നാഥ് മഹ്‌തോ അന്തരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:ഝാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി ജഗര്‍നാഥ് മഹ്‌തോ അന്തരിച്ചു. 57 വയസായിരുന്നു. മാര്‍ച്ച് 14 മുതല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന്  അദ്ദേഹം
2020 നവംബറില്‍ ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ബജറ്റ് സമ്മേളനത്തിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് അടുത്തുള്ള പരാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും
വിദഗ്ധചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലെത്തിക്കുകയായിരുന്നു.

മഫ്‌തോയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവത്ത നഷ്ടമാണ്. പ്രക്ഷോഭങ്ങളിലെ ജനകീയ പോരാളിയെയാണ് ഝാര്‍ഖണ്ഡിന് നഷ്ടമായിരിക്കുന്നത്. ആത്മാവിന് നിത്യശാന്തി നേരുന്നതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു

മഹ്‌തോയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏപ്രില്‍ ആറ് മുതല്‍ രണ്ട് ദിവസത്തെ ഔദ്യോദിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് നടക്കാനിരുന്ന മന്ത്രിസഭാ യോഗവും റദ്ദാക്കി. രോഗത്തിന് മുന്നിലും യോദ്ധാവിനെ പോലെ പോരാടിയ ജഗര്‍നാഥ് ജിയുടെ വേര്‍പാട് സങ്കടകരമാണെന്ന്  ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ മറാണ്ടി പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഉര്‍ജ്വസ്വലതയെ എന്നും അഭിനന്ദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഗിരിധിയിലെ ദുമ്രി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ജെഎംഎം എംഎല്‍എയായിരുന്നു ജഗര്‍നാഥ് മഹ്‌തോ. നാലുതവണ അദ്ദേഹത്തെ ഈ മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT