കൊല്ലപ്പെട്ട സുഭാഷ് കുമാര്‍ മഹ്‌തോ 
India

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

ബിഹാറിലെ മദ്യ മാഫിയയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

ബെഗുസരായ്: ബിഹാറിലെ ബെഗുസരായിയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. സുഭാഷ് കുമാര്‍ മഹ്‌തോയെന്ന ആളാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിഞ്ഞ് മടങ്ങിവരവെ വീടിന് സമീപത്തുവെച്ചാണ് സുഭാഷിന് വെടിയേറ്റത്. 

അക്രമികള്‍ കടന്നുകളഞ്ഞു. ബിഹാറിലെ മദ്യ മാഫിയയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

അജ്ഞാതരായ ആളുകള്‍ സുഭാഷിന് അടുത്തെത്തി തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബിഹാറിലെ പ്രാദേശിക പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വേണ്ടി സുഭാഷ് മദ്യ മാഫിയകളെ കുറിച്ച് വാര്‍ത്തകള്‍ തയ്യാറാക്കി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'