അമൻ കുമാർ ശർമ Judge x
India

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യുവ ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 30കാരനായ അമൻ കുമാർ ശർമയാണ് മരിച്ചത്. തെക്കൻ ഡൽഹിയിലെ സഫ്ദർജം​ഗ് ഏരിയയിലെ സ്വന്തം വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

അദ്ദേഹത്തിന്റെ സഹോദര ഭാര്യയാണ് വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നു പ്രഥാമിക നി​ഗമനം. എന്നാൽ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുമെന്നു പൊലീസ് വ്യക്തമാക്കി.

തന്റെ ഔദ്യോ​ഗിക കാലയളവിൽ വിവിധ ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസായും സിവിൽ ജഡ്ജിയായും വ്യത്യസ്ത അധികാപരിധികളിൽ സേവനം ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിൽ കർക്കർദൂമ കോടതിയിലെ നോർത്ത് ഈസ്റ്റ് ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി അമൻ കുമാർ ശർമ ചുമതലയേറ്റിരുന്നു.

Suicide: The deceased Delhi judge's dead body was found hanging at his home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT