Union Minister Jyotiraditya Scindia ഫയൽ
India

'ചൂടത്ത് എസി ഉപയോഗിക്കാറില്ല, ഉഷ്ണ തരംഗത്തെ മറികടക്കാന്‍ ഉള്ളി പോക്കറ്റിലിട്ടാല്‍ മതി'; നിര്‍ദേശവുമായി കേന്ദ്രമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ശിവ്പുരി: അതിശക്തമായ ചൂടിലും എസി ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ചൂടിനെ മറികടക്കാന്‍ എസി ഒഴിവാക്കണമെന്നും പകരും ഒരു ഉള്ളി കരുതിയാല്‍ മതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

തന്റേത് ചമ്പല്‍ ചര്‍മം (ചമ്പല്‍ പ്രദേശത്തുകാരുടെ കരുത്തുള്ള ചര്‍മ്മം) ആണെന്നും ഉഷ്ണ തരംഗത്തെ മറികടക്കാന്‍ പരമ്പരാഗത പ്രതിവിധിയായി ഒരു ഉള്ളി കയ്യില്‍ കരുതണമെന്നും സിന്ധ്യ ഉപദേശിച്ചു. ഉഷ്ണതരംഗത്തില്‍ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം.

'ഞാന്‍ എന്റെ കാറിലോ ഇരിക്കുന്ന സ്ഥലത്തോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂണ്‍ മാസങ്ങളിലെ 51 ഡിഗ്രി ചൂടില്‍ പോലും ആളുകള്‍ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ പറയും, 'ഇത് ചമ്പല്‍ ചര്‍മമാണ്' എന്ന്. മറ്റൊരു കാര്യം കൂടി പറയാം, കാഴ്ചയില്‍ എനിക്ക് പ്രായം കുറവ് തോന്നിക്കുമെങ്കിലും എന്റെ മനസ്സ് പഴയതാണ്. അതിനാല്‍, നിങ്ങളുടെ കീശയില്‍ എപ്പോഴും ഒരു സവാള കരുതുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല.'

'ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി (ആധുനിക ഉപകരണങ്ങള്‍) നടക്കുകയാണ്. എന്നാല്‍ വാര്‍ത്താവിനിമയ മന്ത്രി കൂടെ കൊണ്ടുനടക്കുന്നത് സവാളയാണ്. ഇതൊക്കെ പഴയ രീതികളാണ്. ആയുര്‍വേദം പുരോഗമിക്കുമ്പോള്‍ ഇത്തരം പരമ്പരാഗതമായ അറിവുകളെ നമ്മള്‍ മറന്നുപോകരുത്' മന്ത്രി പറഞ്ഞു.

'Skip ACs, carry onion': Jyotiraditya Scindia offers advice to beat summer heat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

'വിശ്വാസം നഷ്ടപ്പെട്ടു'; പാലാ ന​ഗരസഭയിലെ ഭരണ പ്രതിസന്ധി; 5 കോൺ​ഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍; കെ മുരളീധരന്റെ 'എരണംകെട്ടവന്‍' ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT