kangana ranaut file
India

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

''അവള്‍ക്ക് വെറും 15 വയസ്സേ ഉള്ളൂ, തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും മോദിജിക്കെതിരെ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്ന് അവള്‍ തന്നെ പറയുന്നു''

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് 15 കാരിയുടെ മാപ്പപേക്ഷ വിഡിയോയില്‍ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. ഇടതുപക്ഷ, ഫെമിനിസ്റ്റ് സ്വാധീനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് മാതാപിതാക്കളോട് കങ്കണ ആവശ്യപ്പെടുന്നത്. യുവാക്കള്‍ക്കിടയിലെ രാഷ്ട്രീയ അന്ധവിശ്വാസങ്ങളെയും കങ്കണ വിമര്‍ശിച്ചു.

പെണ്‍കുട്ടിയുടെ മാപ്പപേക്ഷാ വിഡിയോയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടും കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അവള്‍ക്ക് വെറും 15 വയസ്സേ ഉള്ളൂ, തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും മോദിജിക്കെതിരെ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്ന് അവള്‍ തന്നെ പറയുന്നു. എന്നാല്‍ അന്ന് അവളുടെ കൂട്ടുകാര്‍ അവളെ അവിടെ കൊണ്ടുപോകുകയും ആളുകള്‍ പ്രകോപിപ്പിച്ച് തെറിവിളിപ്പിക്കുകയുമായിരുന്നു. ദുഷ്ടരായ ഫെമിനാസികളില്‍ നിന്നും രാക്ഷസീയരായ ഇടത് ചിന്താഗതിക്കാരില്‍ നിന്നും നിങ്ങളുടെ കുട്ടികളെ രക്ഷിക്കൂ, നിങ്ങള്‍ തന്നെ ശ്രദ്ധിക്കൂ, സ്‌കാര്‍ഫോ തട്ടമോ ധരിച്ച ഒരു പെണ്‍കുട്ടി പോലും അത്തരം വൃത്തികെട്ട പ്രകടനം നടത്തിയിട്ടില്ല, എന്നാല്‍ നമ്മുടെ പെണ്‍മക്കള്‍ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടുന്നു, അതെന്തുകൊണ്ടാണ്? ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ എവിടെയോ പരാജയപ്പെടുകയാണ്, നമ്മള്‍ ആത്മപരിശോധന നടത്തണം, നമ്മുടെ പെണ്‍മക്കളെ സംരക്ഷിക്കണം, കങ്കണ റണാവത് കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ 15 കാരിയുടെ മാപ്പപേക്ഷാ വീഡിയോയ്ക്ക് പിന്നാലെയാണ് കങ്കണയുടെ ഈ പരാമര്‍ശം. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ സിജെപി നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് നോയിഡ പൊലീസ് പെണ്‍കുട്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

"Our daughters are easily manipulated, aisa kyu?": Kangana Ranaut reacts to teen's apology video post Jantar Mantar protest row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?