ഫയല്‍ ചിത്രം 
India

പുനീതിന്റെ മരണത്തിനു കാരണക്കാരനെന്ന് പ്രചാരണം; ഭീഷണി; ഡോക്ടർക്ക് പൊലീസ് സംരക്ഷണം

പുനീതിന്റെ മരണത്തിനു കാരണക്കാരനെന്ന് പ്രചാരണം; ഭീഷണി; ഡോക്ടർക്ക് പൊലീസ് സംരക്ഷണം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ കുടുംബ ഡോക്ടർ രമണ റാവുവിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഡോക്ടറുടെ വീഴ്ചയാണു പുനീതിന്റെ മരണത്തിനു കാരണമെന്ന് വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നാലെ ആരാധകർ പരാതികളും ഭീഷണിയുമായി രംഗത്തു വന്നതോടെയാണ് ഡോക്ടർക്ക് പൊലീസ് സംരക്ഷണം. 

ഒക്ടോബർ 29ന് വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ വസതിയിലെ ക്ലിനിക്കിലാണ് ആദ്യമെത്തിച്ചത്. പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാൻ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം. 

'വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. ഇത്തരമൊരു വാക്ക് അപ്പുവിൽ നിന്നു ഞാൻ കേട്ടിട്ടില്ല. ആരോഗ്യ സംരക്ഷണത്തിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹത്തെ മാതൃകയാക്കാൻ പലരോടും പറഞ്ഞിട്ടുണ്ട്. ക്ലിനിക്കിൽ നിന്ന് അപ്പു കാറിൽ കയറിയപ്പോൾ തന്നെ ആശുപത്രിയിൽ എമർജൻസി ടീമിനോട് സജ്ജമാകാൻ നിർദേശിച്ചിരുന്നു'- രമണ റാവു വ്യക്തമാക്കി. 

പ്രമേഹം, ക്രമരഹിതമായ രക്തസമ്മർദം, ഹൃദയമിടിപ്പ് ഇതൊക്കെ ഹൃദയാഘാതത്തിനു കാരണമാകാം. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്തെന്നു കൃത്യമായ കാരണം ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നും രമണ റാവു കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT