സിദ്ധരാമയ്യ  ഫയൽ
India

മുഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്യയ്ക്ക് ആശ്വാസം; കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ലോകായുക്ത നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസില്‍ (മുഡ ഭൂമിയിടപാട്) കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ലോകായുക്ത നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.

മുഡ ഭൂമിയിടപാടില്‍ ലോകായുക്ത പൊലീസിന്റെ അന്വേഷണം തെറ്റായതോ, പക്ഷപാതപരമോ ആണെന്നതിന് നിലവിലെ രേഖകളില്‍ നിന്നും വ്യക്തമാകുന്നില്ല. അതിനാല്‍ കൂടുതല്‍ അന്വേഷണത്തിനോ പുനരന്വേഷണത്തിനോ വേണ്ടി കേസ് സിബിഐക്ക് കൈമാറുന്നില്ല എന്നും, ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി അറിയിച്ചു. മൂഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്‌ക്കെതിരെ ലോകായുക്ത പൊലീസ് അന്വേഷണത്തിന് ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.

കേസില്‍ സിദ്ധരാമയ്യ ഒന്നാം പ്രതിയും, ഭാര്യ പാര്‍വതി രണ്ടാം പ്രതിയുമായിരുന്നു. 2010ല്‍ സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് സഹോദരന്‍ മല്ലികാര്‍ജുനസ്വാമി നല്‍കിയ 3.2 ഏക്കര്‍ ഭൂമിയാണ് വിവാദത്തിന് കാരണം. മൈസൂരു നഗര വികസന അതോറിറ്റി ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് പാര്‍വതി നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് 14 സൈറ്റുകള്‍ അനുവദിച്ചു. എന്നാല്‍ ഈ പ്ലോട്ടുകള്‍ യഥാര്‍ഥ ഭൂമി വിലയേക്കാള്‍ ഉയര്‍ന്നതാണെന്നാണ് ആരോപണം.

ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേട്ടമുണ്ടായി എന്നാണ് ആരോപണം ഉയര്‍ന്നത്. അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ലോകായുക്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഇഡിയും അന്വേഷണം നടത്തിയിരുന്നു. മുഡ ഭൂമി ഇടപാടു കേസില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഗവര്‍ണര്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT