വിദേശകാര്യമന്ത്രി ജയശങ്കർ  ഫയൽ
India

വിദേശകാര്യമന്ത്രി ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണ ശ്രമം; പാഞ്ഞടുത്ത് ഖലിസ്ഥാന്‍ വിഘടനവാദികള്‍ ( വീഡിയോ)

ലണ്ടനിലെ ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ : വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണശ്രമം. ലണ്ടനിലെ ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖാലിസ്ഥാന്‍ വിഘടനവാദികള്‍ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുക്കുകയായിരുന്നു.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാരിലൊരാള്‍ ജയശങ്കറുടെ വാഹനത്തിന് അടുത്തേക്ക് പാഞ്ഞടുക്കുകയും ഇന്ത്യന്‍ പതാക വലിച്ചു കീറുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ലണ്ടൻ പൊലീസ് നോക്കിനിൽക്കെ, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണ് പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. പ്രതിഷേധക്കാരെ ലണ്ടൻ പൊലീസ് മാറ്റിയതിന് പിന്നാലെ വിദേശകാര്യമന്ത്രി ജയശങ്കറുമായി വാഹനവ്യൂഹം കടന്നുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT