പ്രതീകാത്മക ചിത്രം 
India

അശ്ലീല ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; കൂട്ടുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 32കാരന്‍ 

ഉത്തര്‍പ്രദേശില്‍ 32കാരന്‍ കൂട്ടുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 32കാരന്‍ കൂട്ടുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. തന്റെ അശ്ലീല വീഡിയോ കാണിച്ച് യുവാവ് ബ്ലാക്ക്‌മെയില്‍ ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. ബറേലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ ജീവനക്കാരാണ് ഇരുവരും. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെട്ടത്. 

മാസങ്ങള്‍ക്ക് മുന്‍പ് 30കാരനായ കൂട്ടുകാരന്‍ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചു കൊണ്ടുപോയി. അവിടെ വച്ച് ഇരുവരും ഒന്നിച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ 30കാരന്‍ രഹസ്യമായി പകര്‍ത്തി. തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് കൂട്ടുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയതായി യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. നിരവധി തവണ ഇക്കാര്യം പറഞ്ഞ് തന്റെ കൈയില്‍ നിന്ന് പണം തട്ടിയെടുത്തതായും പ്രതി ആരോപിക്കുന്നു. 

ശനിയാഴ്ച ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നത്. അവിടെ വച്ച് മൊബൈലിലെ വീഡിയോ ഡീലിറ്റ് ചെയ്യാന്‍ യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ 30കാരന്‍ ഇതിന് തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് 32കാരന്‍ കൂട്ടുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ 30കാരനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍, അഞ്ചു വ്യവസായ കേന്ദ്രങ്ങളില്‍ സര്‍വകലാശാല ടൗണ്‍ഷിപ്പ്

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

SCROLL FOR NEXT