പ്രതീകാത്മക ചിത്രം 
India

ഇതര മതക്കാരിയെ മകന്‍ വിവാഹം ചെയ്തു; സംസ്ഥാന വൈസ് പ്രസിഡന്റിനെ പുറത്താക്കി ബിജെപി

വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്



ശ്രീനഗര്‍: ഇതരമതക്കാരിയെ മകന്‍ വിവാഹം ചെയ്തതിന് സംസ്ഥാന വൈസ് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. ലഡാക്കിലെ സീനിയര്‍ നേതാവായ 74കാരന്‍ നസിര്‍ അഹമ്മദിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ബുദ്ധമതക്കാരിയായ യുവതിക്കൊപ്പം ഒളിച്ചോടിയായിരുന്നു മകന്റെ വിവാഹം.

സംഭവത്തില്‍ ബിജെപി നേതൃത്വം നസീറിനോട് വിശീദകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്കിടയിലുള്ള സാമുദായിക ഐക്യം അപകടപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇതെന്നും ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.

താന്‍ ഹജ്ജിന് പോയ സമയത്തായിരുന്നു മകന്റെ വിവാഹമെന്ന് നസീര്‍ അഹമ്മദ് പറഞ്ഞു. കോടതിയില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. താന്‍ ഈ വിവാഹത്തിന് എതിരായിരുന്നെന്നും അവര്‍ എവിടെയാണ് താമസിക്കുന്നതെന്ന് തനിക്കറിയില്ലെന്നും നസീര്‍ അഹമ്മദ് പറഞ്ഞു. മകനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് നേതൃസ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. താനും കുടുംബവും ഈ വിവാഹത്തിന് എതിരാണെന്ന കാര്യം പാര്‍ട്ടിക്കറിയാം. എന്നിട്ടും അവര്‍ തന്നെ കുറ്റപ്പെടുത്തുന്നത് എന്തിനെന്നറിയില്ലെന്നും നസീര്‍ അഹമ്മദ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT