Lamborghini crash Shivam Mishra gets bail from Kanpur court 
India

ലംബോര്‍ഗിനി അപകടം: ശിവം മിശ്രയ്ക്ക് അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം ജാമ്യം

അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി മണിക്കൂറുകള്‍ക്കകമാണ് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കാന്‍പുരില്‍ ആഢംബര കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ അപകടവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ശിവം മിശ്രയ്ക്ക് ജാമ്യം. അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി മണിക്കൂറുകള്‍ക്കകമാണ് ജാമ്യം. കാണ്‍പൂര്‍ കോടതി ജാമ്യം അനുവദിച്ചത്.

വ്യാഴാഴ്ച രാവിലെ ആയിരുന്നു പുകയില വ്യവസായി കെ കെ മിശ്രയുടെ മകന്‍ ശിവം മിശ്രയെ യുപി പൊലീസ് പിടികൂടിയത്. രാവിലെ പത്ത് മണിയോടെ ഇയാളെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുകയും ചെയ്തു. അന്വേഷണ സംഘം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ആണ് ജാമ്യം അനുവദിച്ചതെന്ന് പ്രതിയുടെ അഭിഭാഷകന്‍ അനന്ത് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞദിവസമാണ് കെ കെ മിശ്രയുടെ മകനായ ശിവം മിശ്ര അമിതവേഗത്തിലെത്തിയ ലംബോര്‍ഗിനി നിരവധി വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയത്. ഒരു കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് നടപടി വൈകിപ്പിക്കുന്നു എന്ന് തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അച്ചടക്ക നടപടിയും നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശിവം മിശ്ര പിടിയിലായത്. ഒളിവിലായിരുന്ന ശിവം മിശ്ര കാണ്‍പൂരിലേക്ക് വരുന്നതിനിടെയായിരുന്നു അറസ്റ്റ് എന്ന് കാണ്‍പൂര്‍ ഡിസിപി അതുല്‍ ശ്രീവാസ്തവ ഫറഞ്ഞു.

Kanpur Lamborghini crash: Accused Shivam Mishra gets bail on same day on personal bond of Rs 20,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംഘടിത ന്യൂനപക്ഷത്തിന്റെ അതിക്രമം; മറ്റ് സംസ്ഥാനങ്ങള്‍ ഇതിനൊക്കെ അപ്പുറത്തേക്ക് വളര്‍ന്നു; പണിമുടക്കിനെതിരെ ശശി തരൂര്‍

ഈസിയായി വെളുത്തുള്ളിയുടെ തൊലി കളയാം

ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ, തടി കുറയ്ക്കാൻ ഏത് കഴിക്കണം?

'അച്ഛനും ഞാനും തമ്മിൽ അകൽച്ചയുണ്ടായിരുന്നു; എന്റെ മകളോട് ഞാൻ അങ്ങനെ ആയിരിക്കില്ല', രൺബീർ

ഇറ്റലി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കുമോ? നേപ്പാളിനെ വീഴ്ത്താന്‍ 124 റണ്‍സ്

SCROLL FOR NEXT