ജയ്പൂര്‍: മദ്യശാലയില്‍ ഓടിക്കയറിയ പുള്ളിപ്പുലി ജീവനക്കാരെ ആക്രമിച്ചു. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം. പരിക്കേറ്റെങ്കിലും സമയോചിതമായി ഇടപെട്ട ജീവനക്കാര്‍ പുലിയെ കടയ്ക്കുള്ളിലാക്കി.
മദ്യശാല രാവിലെ തുറന്ന ജീവനക്കാര്‍ തലേദിവസത്തെ വരുമാനം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയാണ് പുലി അകത്തകയറിയത്. പുലി ഉള്ളില്‍ കടന്നശേഷമാണ് ജീവനക്കാര്‍ കണ്ടത്. പൊടുന്നനെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ ജീവനക്കാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. പുറത്തിറങ്ങിയ ഉടന്‍ ഇവര്‍ കടയുടെ ഷട്ടര്‍ താഴ്ത്തിയതോടെ പുലി ഉള്ളില്‍പ്പെട്ടു. അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലിയെ മയക്കുവെടിവച്ച് പിടികൂടി.
പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജയ്പൂര്‍ മൃഗശാലയില്‍ നിന്നുള്ള മയക്കുവെടി വയക്കാനുള്ള പ്രത്യേക സംഘവും സ്ഥലത്തെത്തി. അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടവില്‍ പുലിയെ മയക്കുവെടിവച്ച് പിടികൂടുകയും വൈദ്യപരിശോധനയ്ക്കായി ടോങ്ക് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്ക് മാറ്റിയതായും ഉദ്യേഗസ്ഥര്‍ അറിയിച്ചു.
പുലി കടയ്ക്കുള്ളില്‍ കുടുങ്ങിയെന്ന് അറിഞ്ഞതോടെ പ്രദേശത്ത് ജനങ്ങള്‍ തിങ്ങിക്കൂടി. പൊലീസിനും നിയന്ത്രിക്കാനാവാത്ത തരത്തിലാണ് ജനക്കൂട്ടം എന്നാണ് റിപ്പോര്‍ട്ട്. പുലിയെ കണ്ടതോടെ ജാഗ്രതപാലിക്കണമെന്ന് പ്രദേശവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വനമേഖലയില്‍ കൂടുതല്‍ പുലികള്‍ ഉണ്ടാവാന്‍ സാധ്യുതയുണ്ടെന്നാണ് കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates