മരത്തിന്റെ മുകളിലേക്ക് പിടിച്ചുകയറുന്ന പുലിയുടെ ദൃശ്യം 
India

കുരങ്ങന്‍ പോലും തോറ്റുപോകും!, ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചുപാഞ്ഞ് പുലി; വാല്‍പ്പാറയില്‍ നിന്നുള്ള ദൃശ്യം

കരയിലും മരത്തിന്റെ മുകളില്‍ കയറിയും ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക കഴിവാണ്

Author : സമകാലിക മലയാളം ഡെസ്ക്

കരയിലും മരത്തിന്റെ മുകളില്‍ കയറിയും ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക കഴിവാണ്. മരത്തിന്റെ മുകളിലേക്ക് ഇരയെ വലിച്ചുകൊണ്ടുപോയി ഭക്ഷിക്കാനാണ് പുലിക്ക് ഏറെ ഇഷ്ടം. ഇപ്പോള്‍ മരത്തിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയ ശേഷം ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ഒരു അഭ്യാസിയെ പോലെ ചാടുന്ന പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വണ്ടര്‍ ഓഫ് സയന്‍സ് എന്ന ട്വറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. കേരളത്തിന്റെ അതിര്‍ത്തിപ്രദേശമായ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തിന്റെ മുകളിലേക്ക് പുലി പിടിച്ചുകയറുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഒരു അഭ്യാസിയെ പോലെ പുലി ചാടുന്നതാണ് വീഡിയോയെ വേറിട്ടതാക്കുന്നത്. 

നിരന്തരം പുലിയുടെ ഭീഷണി നേരിടുന്ന പ്രദേശമാണ് വാല്‍പ്പാറ. പുലിയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവം വരെ വാല്‍പ്പാറയില്‍ ഉണ്ടായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !