ഫയല്‍ ചിത്രം 
India

'ത്രികോണ പ്രണയം'; 18കാരനെ 19കാരന്‍ കുത്തിക്കൊന്നു

കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 18കാരനെ 19കാരന്‍ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 18കാരനെ 19കാരന്‍ കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകിയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം.

ഡല്‍ഹിയിലെ പങ്ക റോഡിലെ ഓവുചാലിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍ കുത്തേറ്റ നിരവധി പാടുകളുണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആകാശ് എന്നയാളണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മോഹിത് എന്നയാളാണ് കൊല നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് ഞെട്ടിക്കുന്നവിവരങ്ങളുടെ ചുരുളഴിഞ്ഞത്. 

താനും ആകാശും ഒരേ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് മോഹിത് പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മൂന്നു നാലു ദിവസം മുന്‍പ് നടന്ന ഒരു തര്‍ക്കത്തിനിടെ മോഹിതിനെ ആകാശ് തല്ലിച്ചതച്ചിരുന്നു. ഇതിനു പിന്നാലെ ആകാശിനെ വകവരുത്താനായി മോഹിത് ഒരു മടക്കുപിച്ചാത്തി വാങ്ങി കൈയ്യില്‍ സൂക്ഷിക്കുകയായിരുന്നു. ഞായറാഴ്ച ഈ കത്തി ഉപയോഗിച്ചാണ് മോഹിത് ആകാശിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആകാശ് മരണത്തിനു കീഴടങ്ങുകയായിരുന്നു. മോഹിത് തന്നെയാണ് കൊലപാതകം നടത്തിയതെന്നു കണ്ടെത്തിയ പൊലീസ് കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ