"Love You" Note Scribbled In Dust After Taps Stolen From Congress Office In Chhattisgarh X
India

കവര്‍ച്ചയ്ക്ക് ശേഷം നിലത്തെ പൊടിയില്‍ എഴുതി 'ഐ ലവ് യു'; ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ മോഷണം പോയത് 73 ടാപ്പുകള്‍

പാര്‍ട്ടി ഓഫീസിലെ വിശ്രമമുറികളില്‍ തകര്‍ന്ന ബേസിനുകളും ഫ്‌ളഷ് ടാങ്കുകളും പൈപ്പുകളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഡസന്‍ കണക്കിന് സ്റ്റീല്‍ ടാപ്പുകള്‍ മോഷ്ടിക്കപ്പെട്ടു. സര്‍ഗുജ ജില്ലയിലെ അംബികാപൂരിലുള്ള രാജീവ് ഭവനില്‍ നിന്ന് കുറഞ്ഞത് 73 ടാപ്പുകളെങ്കിലും കള്ളന്മാര്‍ കവര്‍ന്നതായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് അവകാശപ്പെട്ടു. പാര്‍ട്ടി ഓഫീസിലെ വിശ്രമമുറികളില്‍ തകര്‍ന്ന ബേസിനുകളും ഫ്‌ളഷ് ടാങ്കുകളും പൈപ്പുകളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മോഷണിത്തിന് ശേഷം കള്ളന്മാര്‍ നിലത്തെ പൊടിയില്‍ 'ഐ ലവ് യു' എന്ന് എഴുതിവെച്ചിട്ടാണ് പോയത്. മോഷണത്തിന് പിന്നില്‍ മയക്കുമരുന്നിന് അടിമകളായവരോ സാമൂഹിക വിരുദ്ധരോ ആകാം എന്ന് സംശയിക്കുന്നതായി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാല്‍കൃഷ്ണ പഥക് പറഞ്ഞു. സംഭവത്തില്‍ പൊലീസിന്റെ പങ്കിനെയും അദ്ദേഹം ചോദ്യം ചെയ്തു.

'രാജീവ് ഭവനില്‍ ഇത് മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. 73 സ്റ്റീല്‍ ടാപ്പുകളാണ് മോഷ്ടിക്കപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ ആരുടെയോ പണിയാണിതെന്നാണ് തോന്നുന്നത്. പൊലീസ് പ്രവര്‍ത്തിക്കുന്ന രീതി കാണുമ്പോള്‍ ക്രമസമാധാന നില കൈവിട്ടുപോയതായാണ് മനസ്സിലാകുന്നത്. ഇത് വളരെ ആശങ്കാജനകമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

"Love You" Note Scribbled In Dust After Taps Stolen From Congress Office In Chhattisgarh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ? അന്വേഷണം

കൂട്ടബലാത്സംഗം, ബ്ലാക്‌മെയില്‍; രാജസ്ഥാനിലെ സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിഷേധം

ദിവസവും അഞ്ച് ഷോ, സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം, 0% വിനോദനികുതി; വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് കമല്‍ഹാസന്‍

VD Satheesan Cabinet Live: ലീഗ് മന്ത്രിമാരുടെ അന്തിമ പട്ടികയായി

SCROLL FOR NEXT