ഐഎഎസ് ട്രയിനിയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു എക്സ്
India

നിയമലംഘനം;ഐഎഎസ് ട്രെയിനിയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അധികാരദുര്‍വിനിയോഗം നടത്തിയ വിവാദ ഐഎഎസ് ട്രെയിനി ഓഫീസര്‍ പൂജ ഖേദ്കര്‍നെ ഉപയോഗിച്ച അഡംബര കാര്‍ പൂനെ ട്രാഫിക് പൊലീസ് പിടിച്ചെടുത്തു. മോട്ടോര്‍ വാഹനനിയമം ലംഘിച്ച് സ്വകാര്യ ഓഡി കാറില്‍ പൂജ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ കാറില്‍ 'മഹാരാഷ്ട്ര സര്‍ക്കാര്‍' എന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. തുടര്‍ന്നാണ് വാഹനം പൊലീസ് പിടിച്ചെടുത്തത്.

21 നിയമലംഘനത്തിനായി 26,000 രൂപ പിഴ ചുമത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാറിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവ ഇതുവരെ നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

2023 ബാച്ച് ഉദ്യോഗസ്ഥയായ പൂജ ഖേദ്കര്‍നെ പൂനെയിലാണ് അസിസ്റ്റന്റ് കലക്ടറായി നിയമിച്ചത്. അര്‍ഹതയില്ലാത്ത അധികാരം ഉപയോഗിച്ചതിന്റെ പേരില്‍ പ്രൊബേഷണറി ഐഎഎസ് ഓഫിസര്‍ ഡോ. പൂജ ഖേദ്കറെ മഹാരാഷ്ട്ര സര്‍ക്കാര്‍ പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അസിസ്റ്റന്റ് കലക്ടറായി ചുമതലയേല്‍ക്കും മുന്‍പ് ജില്ലാ കലക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടതായുള്ള ആരോപണങ്ങളും പൂജക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു