എന്‍സിഎം ഇന്ത്യ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
India

ശമ്പളം 30,000, വീട്ടില്‍ 30 ലക്ഷത്തിന്റെ ടിവി, പത്തിലേറെ ആഡംബരക്കാറുകള്‍;  33കാരിയായ അസിസ്റ്റന്റ് എന്‍ജിനിയര്‍ അനധികൃതമായി സമ്പാദിച്ചത് 7 കോടി-വീഡിയോ

പത്തുവര്‍ഷത്തെ ജോലിക്കിടയിലാണ് ഹേമ മീണ ഏഴ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാരിലെ കരാര്‍ ജീവനക്കാരിയുടെ ബംഗ്ലാവില്‍ ലോകായുക്ത റെയ്ഡ് നടത്തി. 30 ലക്ഷം രൂപ വിലവരുന്ന 98 ഇഞ്ച് ടിവി, പത്ത് ആഡംബര കാറുകള്‍ ഉള്‍പ്പടെ 20 കാറുകള്‍, വിലയേറിയ നിരവധി വസ്തുക്കള്‍ റെയ്ഡില്‍ കണ്ടെത്തി. പത്തുവര്‍ഷത്തെ ജോലിക്കിടയിലാണ് ഹേമ മീണ ഏഴ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചത്. 

മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എന്‍ജിനിയറായ ഹേമ മീണയുടെ പ്രതിമാസ ശമ്പളം മുപ്പതിനായിരം രൂപ മാത്രമാണ്. സോളാര്‍ പാനലുകള്‍ പരിശോധിക്കാനെന്ന നിലയിലാണ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച മീണയുടെ വീട്ടിലെത്തിയത്. 

പരിശോധനയില്‍ മുന്തിയ ഇനത്തില്‍പ്പെട്ട 24 പശുക്കള്‍, പത്ത് വിദേശ നായകള്‍ ഉള്‍പ്പടെ നൂറിലധികം നായകള്‍, സമ്പൂര്‍ണ വയര്‍ലസ് കമ്യൂണിക്കേഷന്‍ സിസ്റ്റം, മൊബൈല്‍ ജാമറുകളും കണ്ടെത്തി. മീണയുടെ വരുമാനത്തിന്റെ ഇരുന്നൂറ് ഇരട്ടിയിലധികം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയതെന്നും ലോകായുക്ത ഡിഎസ്പി സഞ്ജയ് ശുക്ല പറഞ്ഞു. ഭോപ്പാലിനടുത്തെ ബില്‍ഖിരിയില്‍ 20,000 അടി ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച 40 മുറികളുള്ള ബംഗ്ലാവിലാണ് മീണ താമസിച്ചിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!