MA Baby Slams Modi Government and Election Commission over Appointment Rules and Gyanesh Kumar 
India

'എങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാം എന്നതിന്റെ മാതൃകയായാണ് മോദി സര്‍ക്കാര്‍; ഗ്യാനേഷ് കുമാര്‍ ബിജെപിയില്‍ ചേരുന്നതായിരുന്നു ഭേദം'

'പാര്‍ലമെന്റിലെ ഭൂരിപക്ഷം ആഭാസകരമായി ഉപയോഗിച്ചു. സുപ്രീംകോടതി നിര്‍ദേശം വലിച്ചുകീറി ചവറ്റുകൊട്ടയിലിട്ടു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന പ്രക്രിയയ്‌ക്കെതിരെയും അദ്ദേഹം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. എങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാം എന്നതിന്റെ മാതൃകയായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. സുപ്രീംകോടതി നിര്‍ദേശം സര്‍ക്കാര്‍ കാറ്റില്‍ പറത്തി. ഗ്യാനേഷ് കുമാര്‍ ബിജെപിയില്‍ ചേരുന്നതായിരുന്നു ഭേദമെന്നും ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളത്തില്‍ എംഎ ബേബി പറഞ്ഞു.

'തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുന്ന പ്രക്രിയയില്‍ നിന്ന് കേന്ദ്രം ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. പകരം പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കാബിനറ്റ് മിനിസ്റ്ററും പ്രതിപക്ഷ നേതാവും. മൂന്നില്‍ രണ്ട് ഭൂരിപക്ഷവും സര്‍ക്കാരിനായി. എന്തൊരാഭാസമാണിത്. അതിനെത്തുടര്‍ന്നാണ് നിലവിലെ സ്ഥിതിവിശേഷം വന്നത്. എങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാം എന്നതിന്റെ മാതൃകയായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം ആഭാസകരമായി ഉപയോഗിച്ചു. സുപ്രീംകോടതി നിര്‍ദേശം വലിച്ചുകീറി ചവറ്റുകൊട്ടയിലിട്ടു. ഇപ്പോള്‍ അവര്‍ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ എത്ര ഹീനമായാണ് പ്രവര്‍ത്തിക്കുന്നത്.

കാര്യങ്ങള്‍ അസഹനീയമായപ്പോള്‍ തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തി. അക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖിക ഹൃതിക ചോപ്രയെയും അതിന് സഹായിച്ചവരെയും അഭിനന്ദിക്കുന്നു. ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പൂര്‍ണമായി നശിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. ഈ വിഷയത്തില്‍ ജനാധിപത്യപരമായ ബഹുജന സമരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. സിപിഎം, സിപിഐ, സിപിഐഎംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച അഭിപ്രായമാണിത്. ഇന്ത്യ ബ്ലോക്കും അതിന് പുറത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളും യോജിച്ച് പ്രക്ഷോഭരംഗത്തേക്ക് വരണം.

എന്താണ് ഗ്യാനേഷ് കുമാറിന്റെ പശ്ചാത്തലമെന്ന് വ്യക്തമാക്കുന്ന അനുഭവമാണ് ജിജി തോംസണിന്റേത്. ഗ്യാനേഷ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്ന് എന്തെങ്കിലും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ പറ്റുമോ എന്ന് നോക്കുന്നതായിരുന്നു ഇതിനേക്കാള്‍ ഭേദം. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ഇത്തരത്തില്‍ മാനഭംഗപ്പെടുത്താന്‍ പാടില്ലായിരുന്നു. വളരെ ഗൗര്‍ഭാഗ്യകരമാണിത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല ഏല്‍പ്പിക്കാനുള്ള സ്വതന്ത്രത, നിര്‍ഭയത്വം, രാഷ്ട്രീയ പാര്‍ട്ടികളോട് ചായ്‌വില്ലാതിരിക്കുക തുടങ്ങിയ ഗുണങ്ങളൊന്നും ഇല്ലാത്തയാളാണ് ഗ്യാനേഷ് കുമാറെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല' -എംഎ ബേബി പറഞ്ഞു.

MA Baby Slams Modi Government and Election Commission over Appointment Rules and Gyanesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേസ് കത്തി നില്‍ക്കെ 'ആനക്കൊമ്പ്' സമ്മാനിക്കാന്‍ വന്നവര്‍; മോഹന്‍ലാലിന്‍റെ പ്രതികരണത്തെക്കുറിച്ച് കലാ സംവിധായകന്‍

ഹാട്രിക്ക് സ്വര്‍ണ സ്വപ്‌നം പൊലിഞ്ഞു; ഷോട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങിന് വെള്ളി

'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'

ബിരുദധാരികൾക്ക് ലൈഫ് മിഷനിൽ ഇന്റേൺ ഷിപ്പിന് അവസരം !

മൊബൈൽ ഫോൺ ഉപയോ​ഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും? കാരണമറിയാം