സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ റെയ്ഡ് നടക്കുമ്പോള്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന ദ്രുത കര്‍മ സേനാംഗങ്ങള്‍/പിടിഐ 
India

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സെന്തില്‍ ബാലാജിയുടെ കുടുംബം ഹൈക്കോടതിയില്‍, ഇന്നു പരിഗണിക്കും

സെന്തില്‍ ബാലാജിയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുമാണ് കുടുംബം ഹര്‍ജിയില്‍ ആരോപിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ കുടുംബം ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍. മദ്രാസ് ഹൈക്കോടതി ഇന്നുച്ചയ്ക്ക് ഹര്‍ജി പരിഗണിക്കും.

ജസ്റ്റിസുമാരായ എം സുന്ദര്‍, ആര്‍ ശക്തിവേല്‍ എന്നിവരുടെ ബെഞ്ച് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഹര്‍ജി പരിഗണിക്കുക. സെന്തില്‍ ബാലാജിയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുമാണ് കുടുംബം ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ഇന്നു പുലര്‍ച്ചെയാണ് ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ പകലും രാത്രിയും മുഴുവന്‍ നീണ്ട പരിശോധനയ്ക്ക് ഒടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റിനു പിന്നാലെ നെഞ്ചു വേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT